- Trending Now:
കൊച്ചി: ഗോദ്റെജ് അപ്ലയൻസസ് സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ(എസ്ഐഎച്ച്) ഏഴാം പതിപ്പിനായി എഐസിടിഇയുമായി സഹകരണം. ഇതിൻറെ ഭാഗമായി 51 സ്ഥലങ്ങളിൽ നടത്തിയ ഇവൻറിൽ 1,350 ഫൈനലിസ്റ്റ് ടീമുകൾ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു. വ്യവസായത്തിലെ സുസ്ഥിരതയും പരിസ്ഥിതി ബോധവും പോലുള്ള വൈവിധ്യമാർന്ന വിഷയങ്ങൾക്ക് ആശയങ്ങൾ പങ്കിട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പരിപാടി ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാർ, എഐസിടിഇ വൈസ് ചെയർമാൻ ഡോ. അഭയ് ജെറെ, ഗോദ്റെജ് അപ്ലയൻസസ് എവിപി സന്ത് രഞ്ജൻ എന്നിവർ പങ്കെടുത്തു.
സുസ്ഥിരതയ്ക്കായി നവീകരണം: വലിയ ഉപകരണങ്ങളുടെ ഉപയോഗത്തിൽ ഊർജസംരക്ഷണം വിദ്യാർഥികൾക്ക് വിഷയമായി നല്കി. യഥാർത്ഥ ലോക വെല്ലുവിളികൾ പരിഹരിക്കുന്നതിൽ നവീകരണത്തിൻറെയും സഹകരണത്തിൻറെയും ശക്തിയുടെ തെളിവാണ് എസ്ഐഎച്ച് 2024 എന്ന് എഐസിടിഇ വൈസ് ചെയർമാൻ ഡോ. അഭയ് ജെറെ പറഞ്ഞു. എസ്ഐഎച്ച് 2024 മായി സഹകരിച്ച് യുവാക്കൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നത് മികച്ച അനുഭവമായിരുന്നുവെന്ന് ഗോദ്റെജ് അപ്ലയൻസസ് എവിപി സന്ത് രഞ്ജൻ അഭിപ്രായപ്പെട്ടു.
സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് 2,600 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 2,99,352 വിദ്യാർത്ഥികൾ പങ്കെടുത്തു. മൊത്തം 49,892 ടീമുകൾ 254 പ്രശ്നങ്ങൾക്ക് പരിഹാരം തേടി. ഫൈനൽ മത്സരം 51 നോഡൽ സെൻററുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
നോയിഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ടീം റെഫ്രിഞ്ചേഴ്സ്, അഹമ്മദാബാദിലെ ഗുജറാത്ത് ടെക്നോളജിക്കല് യൂണിവേഴ്സിറ്റിയില് നിന്നുള്ള ടീം പ്യുവര് റിന്സ്, തമിഴ്നാട്ടിലെ നോളജ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ടീം മെക്സ്പെയ്സ് എന്നിവര് ഹാക്കത്തോണിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.