- Trending Now:
ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ ഇല്ല
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ചിരഞ്ജീവി നായകനായ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.ആന്ധ്രപ്രദേശ് - തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 63 കോടിയാണ് ഗ്രോസ് കലക്ഷനായി സിനിമ നേടിയത്. ഹിന്ദിയില്‍ നിന്നും 4 കോടി നേടി.
മോഹന്‍ രാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 85 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്ന ലൂസിഫര്‍ എട്ട് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്.
മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന് കഥാപാത്രമായി തെലുങ്കില്‍ എത്തിയത് നയന്‍താരയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാന്‍ ആണ് ഗോഡ് ഫാദറില്‍ എത്തിയത്.ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ ഇല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.