Sections

ജിഎൻജി ഇലക്ട്രോണിക്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Thursday, Dec 19, 2024
Reported By Admin
GNG Electronics Limited IPO announcement with global refurbishing operations

കൊച്ചി: ലാപ്ടോപ്പുകളുടെയും ഡെസ്ക്ടോപ്പുകളുടെയും ഇന്ത്യയിലെ ഏറ്റവും വലിയ റീഫർബിഷർ കമ്പനിയും കൂടാതെ ആഗോളതലത്തിൽ യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, യുഎഇ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഐസിടി ഉപകരണങ്ങളുടെ മൊത്തത്തിലുള്ള ഏറ്റവും വലിയ റീഫർബിഷറുമായ ജിഎൻജി ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 825 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 9,700,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻറ് അഡൈ്വസേഴ്സ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് (മുമ്പ് ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്), ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിൻറെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.