- Trending Now:
കൊച്ചി: ഫർണിച്ചർ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാൻഡായ ബ്ലും കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. പലാരിവട്ടം എൻ.എച്ച് ബൈപാസിന് സമീപമുള്ള ചക്കാലയ്ക്കൽ ആർക്കയ്ഡിലുള്ള പുതിയ സെന്ററിന്റെ ഉദ്ഘാടനം ബ്ലും ഇന്ത്യ മാനേജിങ് ഡയറക്ടർ നദീം പാട്നി, ബ്ലും ഇന്ത്യ സെയിൽസ് ഡയറക്ടർ സമീർ വൈൻഗങ്കർ, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ലോകോത്തര നിലവാരമുള്ള ഫർണ്ണിച്ചർ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്പെയിസ് സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റർ നടത്തുന്നത് ഡെനി മാർട്ടിൻ അസോസിയേറ്റ്സാണ്.
പാലാരിവട്ടത്തെ പുതിയ എക്സ്പീരിയൻ സെന്ററിലൂടെ നൂതന ഫർണ്ണിച്ചർ ഫിറ്റിംഗ് ഉത്പന്നങ്ങളുടെ മേന്മ കൊച്ചി നിവാസികൾക്ക് അനുഭവിച്ചറിയാൻ സാധിക്കുമെന്നും കൊച്ചിയുടെ സാമ്പത്തിക, വാണിജ്യ, വ്യാവസായിക പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ എക്സ്പീരിയൻസ് സെന്റർ തുറന്നതെന്ന് നദീം പട്നി പറഞ്ഞു.
ദീർഘനാളായി ഫർണ്ണിച്ചർ ഫിറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ആഗോള ബ്രൻഡായ ബ്ലും ഇന്ത്യയെ കൊച്ചിയിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇനി മുതൽ ലോക നിലവാരത്തിലുള്ള ഫർണ്ണിച്ചർ ഫിറ്റിംഗ്സ് കൊച്ചി നിവാസികൾക്ക് സ്വന്തം നാട്ടിൽ തന്നെ വാങ്ങുവാൻ ഡെനി മാർട്ടിൽ അസ്സോസിയേസ് സ്ഥാപകൻ സജി ജോസ് പറഞ്ഞു.
4ജി, 5ജി റേഡിയോ നെറ്റ്വർക്ക് സജ്ജീകരിക്കാനായി വി - സാംസങ് സഹകരണം... Read More
ഓസ്ട്രിയയിലെ വോറാൾബെർഗിൽ കമ്പനിയുടെ എട്ട് പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ, പോളണ്ട്, ബ്രസീൽ, ചൈന, യുഎസ്എ എന്നിവിടങ്ങളിൽ ഉത്പാദന യൂണിറ്റ് പരിപാലിക്കുകയും ചെയ്യുന്നുണ്ട്. ആഗോളതലത്തിൽ 33 അനുബന്ധ സ്ഥാപനങ്ങളും റെപ്രസെന്റേറ്റീവ് ഓഫിസുകളുമുള്ള ബ്ലും 120-ലധികം രാജ്യങ്ങളിലെ ഫർണിച്ചർ നിർമ്മാതാക്കൾക്കും അംഗീകൃത ഡീലർമാർക്കും ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.