Sections

ആഗോള വൻകിട പ്ലാറ്റ്‌ഫോമുകളും സ്റ്റാർട്ടപ്പുകളും ജീവനക്കാരെ വൻതോതിൽ വെട്ടികുറയ്ക്കുന്നു

Tuesday, Jun 27, 2023
Reported By admin
startup

ഈ സാമ്പത്തിക വർഷം കടുത്ത അനിശ്ചിതാവസ്ഥയിലായാണ് തൊഴിലിടങ്ങൾ


ആഗോള വൻകിട പ്ലാറ്റ്‌ഫോമുകളും സ്റ്റാർട്ടപ്പുകളുമൊക്കെ 2022 അവസാനവും 2023 ആദ്യ പാദവും ജീവനക്കാർക്ക് നൽകുന്നത് ആശങ്കകളും അനിശ്ചിതത്വവുമാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കി മുന്നേറുമ്പോൾ കൂടുതൽ പ്രവർത്തന ഫലം നേടുന്നതിനെന്ന ന്യായീകരണവുമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് മനുഷ്യ വിഭവ ശേഷി മേഖലക്ക് തന്നെ കനത്ത തിരിച്ചടിയാണ്.

കമ്പനി പുനഃസംഘടനയുടെയും മറ്റും പേരിൽ പിരിച്ചു വിടുന്നവർക്ക് പകരം നിയമനങ്ങൾ നടത്തുന്നില്ല എന്നത് പുതിയ തൊഴിലവസരങ്ങൾ വൻതോതിൽ വെട്ടികുറയ്ക്കുന്നതിനു കാരണമാകും. ഫലത്തിൽ ഈ സാമ്പത്തിക വർഷം കടുത്ത അനിശ്ചിതാവസ്ഥയിലായാണ് തൊഴിലിടങ്ങൾ.

കൂട്ടപിരിച്ചുവിടലിന് OLX 

കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് OLX. ആഗോളതലത്തിൽ 800 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത്. അടുത്തിടെ കമ്പനിയുടെ കാർ വിൽപന പ്ലാറ്റ്ഫോമായ ഒ.എൽ.എക്‌സ് ഓട്ടോസ് പ്രവർത്തനം പല മേഖലകളിലും അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള തലത്തിൽ 800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി ഒ.എൽ.എക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.

ആളുകളെ കുറച്ച് UBER

രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്‌സി സേവനദാതാക്കളായ യൂബർ ടെക്‌നോളോജിസ് -Uber- ജീവനക്കാരെ പിരിച്ചുവിടുന്നു. റിക്രൂട്ട്മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യൂബർ ടെക്നോളജിസ് വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ചുവിടൽ കാരണമായി പറയുന്നത് ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് എന്നാണ്. 

ഭീതി പരത്തി അനപ്ലാന്റെ പിരിച്ചുവിടൽ

യുഎസ് ആസ്ഥാനമായുള്ള ബിസിനസ് സോഫ്റ്റ് വെയർ ഭീമൻ അനപ്ലാൻ Anaplan Software കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നു. ഭൂരിഭാഗം  തൊഴിലാളികൾക്ക് കമ്പനി നോട്ടീസ് നൽകി കഴിഞ്ഞു. ശേഷിക്കുന്നവർ തീർത്തും ആശങ്കാകുലരാണ്. സാൻഫ്രാൻസിസ്‌കോയിലെ 119 ജീവനക്കാരാണ്  ആദ്യഘട്ടത്തിൽ പിരിച്ചുവിടപ്പെട്ടത്. സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, കോപ്പിറൈറ്റർമാർ,സെക്യൂരിറ്റി അനലിസ്റ്റുകൾ തുടങ്ങിയവർ അതിലുൾപ്പെടുന്നു. 

ചിങ്കാരി ആപ്പിൽ കാര്യങ്ങൾ നല്ലതല്ല

Tiktok ന് ഒരു ഇന്ത്യൻ ബദലെന്ന നിലയിൽ ഉയർന്നുവന്ന ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ്പായ ചിങ്കാരി ആപ്പിൽ ഇപ്പോൾ നടക്കുന്നത് കൂട്ടപ്പിരിച്ച് വിടൽ. ചിങ്കാരിയിൽ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.ടിക് ടോക്ക് നിരോധനത്തിന് പിന്നാലെ ഉയർന്നു വന്ന ചിങ്കാരി ആപ്പിന് മുകളിലേക്ക് ഇൻസ്റ്റഗ്രാമും സ്‌നാപ് ചാറ്റും വളർന്നതാണ് ഇപ്പോൾ ചിങ്കാരിക്ക് വെല്ലുവിളിയായത്.

സ്റ്റാർട്ടപ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ Pillow

ആക്‌സലിന്റെ പിന്തുണയുള്ള ക്രിപ്‌റ്റോ ഇൻവെസ്റ്റ്‌മെന്റ് സ്റ്റാർട്ടപ്പ്, പില്ലോ ജൂലൈ 31 മുതൽ പ്രവർത്തനം അവസാനിപ്പിക്കും. റെഗുലേറ്ററി അനിശ്ചിതത്വങ്ങളും കഠിനമായ ബിസിനസ്സ് അന്തരീക്ഷവുമാണ് കാരണം.കമ്പനി ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചു കഴിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.