- Trending Now:
കൊച്ചി : ജില്ലയിലെ ഗ്രാമീണ വിനോദ സഞ്ചാരപദ്ധതിക്ക് പ്രാധാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ഗ്രാമീണതലത്തിലുള്ള വിനോദസഞ്ചാര സാധ്യതകളുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ഭൂതത്താന്‍കെട്ട് ഗാര്‍ഡന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം റഷീദ സലിം അദ്ധ്യക്ഷയായി.
ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലയിലെവിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കും. തയ്യാറാക്കുന്ന പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് ടി.ജി, ഡി റ്റി. പി. സി. സെക്രട്ടറി ശ്യാം കൃഷ്ണന്‍ , റെസ്‌പോണ്‍സബിള്‍ ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരീഷ് എന്നിവര്‍ ക്ലാസെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എ. .എം.ബഷീര്‍, ആലീസ് ഷാജു, കെ.എം. അന്‍വര്‍ അലി, ബേസില്‍ പോള്‍, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേരന്‍ നായര്‍ , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജസ്സി സാജു , ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.എം. നാസര്‍, ശാരദ മോഹ ന്‍ ,ഷാന്റി ഏബ്രഹാം, അനിമോള്‍ ബേബി, ഷൈമി വര്‍ഗ്ഗീസ്, ലിസി അലക്‌സ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് , ഫിനാന്‍സ് ഓഫിസര്‍ ജോബി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും സെമിനാറില്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.