Sections

ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങളും ദൂഷ്യവശങ്ങളും: അറിയേണ്ടതെല്ലാം

Saturday, Feb 08, 2025
Reported By Soumya S
Health Benefits and Side Effects of Ginger: How Safe Is It?

ഭക്ഷണം പാകം ചെയ്യുന്നതിലും മരുന്നുകളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ചിലർ സ്ഥിരമായി ഇഞ്ചിച്ചായയും ഇഞ്ചിയിട്ട വെള്ളവുമെല്ലാം കുടിക്കാറുണ്ട്. ഇഞ്ചിക്ക് ഔഷം ഗുണങ്ങൾ ഉള്ളതു പോലെ തന്നെ ദൂഷ്യവശങ്ങളും ഉണ്ട്.

  • ഇഞ്ചിക്ക് ആന്റി പ്ലേറ്റലെറ്റ് ഗുണങ്ങളുണ്ട്. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ കഴിക്കുന്ന ആളുകൾ കൂടിയ അളവിൽ ഇഞ്ചി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • ബിപിക്ക് മരുന്ന് കഴിക്കുന്നവർ ഇഞ്ചി തീർത്തും നിയന്ത്രിക്കണം. ഇഞ്ചി അധികമാകുന്നത് ഹൃദയത്തിന് നല്ലതല്ലെന്നും പറയാറുണ്ട്.
  • അമിതമായ ഇഞ്ചി ഉപയോഗിക്കുന്നവർക്ക് തലകറക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദിവസവും ചുരുങ്ങിയത് ഏകദേശം നാല് ഗ്രാം ഇഞ്ചി മാത്രമേ ഉപയോഗിക്കാനാൻ പാടൂള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
  • ഇഞ്ചിയുടെ ഉപയോഗം മുടി കൊഴിച്ചിൽ ലക്ഷണങ്ങളെ യഥാർത്ഥത്തിൽ ഉയർത്തുന്നതിന് കാരണമാകും. ഇഞ്ചിയുടെ ഉപയോഗം ശരീരത്തിലെ ചൂടിന്റെ അളവ് ഉയർത്തുന്നതിനാൽ മുടിയുടെ വളർച്ചയ്ക്കതിരെ പ്രതിരോധം സൃഷ്ടിക്കാൻ കഴിയും.
  • പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഇഞ്ചി അമിതമായി കഴിച്ചാൽ ഹൈപ്പോഗ്ലൈസീമിയയ്ക്കു കാരണമാകും.
  • ഗർഭിണികൾ ഇഞ്ചി അധികം കഴിക്കുന്നത് ഗർഭം അലസിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുമത്രേ. ഗർഭിണികൾ ഡോക്ടർമാരുടെ നിർദേശപ്രകാരം ഡയറ്റ് ക്രമീകരിക്കുന്നതാണ് എപ്പോഴും നല്ലത്.
  • ഇഞ്ചി അധികമായാലും ഗ്യാസ് കേറാനുള്ള സാധ്യതയുണ്ട്. വെറും വയറ്റിൽ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ കൂട്ടുകയും വയറ് കേടാക്കുകയും ചെയ്യും.
  • ഇഞ്ചി അധികമളവിൽ കഴിക്കുമ്പോൾ ചിലർക്ക് വായിൽ അലർജി വരാം. ചൊറിച്ചിൽ, അരുചി, വായിൽ നീര് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.