- Trending Now:
വിദേശത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളും നാട്ടിലേക്കെത്തുമ്പോൾ സമ്മാനങ്ങൾ നൽകുക എന്നത് സാധാരണമാണ്. മൊബൈലും ടിവിയും സ്വർണാഭരണങ്ങളും അടക്കം വിവിധ സമ്മാനങ്ങൾ ലഭിച്ചിട്ടുള്ളവരാകും പലരും. പണമായും ഇത്തരത്തിൽ സമ്മാനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും നികുതി രഹിതമാണോ ?
ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന 50,000 രൂപയില്‍ കൂടുതല്‍ തുക സമ്മാനമായി ലഭിച്ചാൽ നികുതി ബാധകമാണ്. വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബത്തിനും ഈ പരിധി ബാധകമാണ്. വിദേശത്ത് നിന്നുള്ള സുഹൃത്തിൽ നിന്ന് സ്വീകരിച്ചാലും ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചാലും ഇതാണ് പരിധി. ഈ പരിധി കടന്നാൽ നികുതി ഈടാക്കും.
മൂവബിള്‍ ഗിഫ്റ്റിന് ലഭിക്കുന്ന നികുതി എങ്ങനെയെനന് നോക്കാം. ജംഗമ വസ്തുക്കൾ സമ്മാനമായി ലഭിക്കുമ്പോൾ ഇവയുടെ മൂല്യം 50,000 രൂപയിൽ കൂടുതലായാലും നികുതി ബാധകമാണ്. സമ്മാനത്തിന്റെ വിപണി മൂല്യം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുത നല്‌കേണ്ടി വരും. ഷെയറുകള്‍, ഡ്രോയിംഗുകള്‍, ജുവലറി, തുടങ്ങിയവായണ് മൂവബിള്‍ ഗിഫ്റ്റായി കണക്കാക്കുന്നത്. ഇതിനാല്‍ ടെലിവിഷന്‍ ഗിഫ്റ്റായി ലഭിക്കുന്നന്നതിന് നികുതി അടയ്‌ക്കേണ്ടതില്ല. പിന്തുടര്‍ച്ചവകാശമായി ലഭിക്കുന്നതും നികുതിയില്ല.
ബന്ധുക്കളിൽ നിന്ന് സമ്മാനമായി സ്വീകരിക്കുന്ന പണത്തിനോ ജംഗമ വസ്തുക്കൾക്കോ നികുതി നൽകേണ്ടതില്ല. ബന്ധുക്കൾ ആരെല്ലാമാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇപ്രകാരമാണ്. വ്യക്തിയുടെ ജീവിത പങ്കാളി, വ്യക്തിയുടെ സഹോദരന്‍, സഹോദരി, ജീവിത പങ്കാളിയുടെ സഹോദരന്‍, സഹോദരി, വ്യക്തിയുടെ മാതാപിതാക്കളില്‍ ഒരാളുടെ സഹോദരന്‍, സഹോദരി, വ്യക്തിയുടെയും, ജീവിത പങ്കാളിയുടെയും അവകാശികള്‍ തുടങ്ങിയവരാണ് ബന്ധുക്കളായി കണക്കാക്കുന്നത്.
സുഹൃത്തുക്കളെ ബന്ധുക്കൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനാൽ സുഹൃത്തുക്കളിൽ നിന്ന് സ്വീകരിക്കുന്ന സമ്മാനങ്ങൾക്ക് ആദായ നികുതി ബാധകമാണ്. വ്യക്തികളുടെ വിവാഹ സമയത്ത് ലഭിക്കുന്ന പണമടങ്ങിയ ഉപഹാരങ്ങള്‍ക്കും ആദായ നികുതി ബാധകമല്ല. എന്നാൽ പിറന്നാൾ ആഘോഷം, വാർഷിക ആഘോഷം തുടങ്ങിയവയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങൾ നികുതി ബാധകമാണ്. 50000 രൂപയില്‍ കൂടുതൽ തുക സമ്മാനമായി സ്വീകരിച്ചാൽ നികുതി ബാധകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.