Sections

പ്രേതഭവനമായി മാറിയ മാളുകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നു

Monday, Sep 26, 2022
Reported By admin
 ghost malls

മെട്രോ നഗരങ്ങളില്‍ 21 ശതമാനം മാളുകളും അതായത് ആളൊഴിഞ്ഞ സ്ഥിതിയിലായതോടെ നഷ്ടം 524 ദശലക്ഷം ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

 

വലിയ ആഘോഷങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച് പിന്നീട് പ്രേതഭവനമായി മാറിയ മാളുകള്‍ നമ്മുടെ രാജ്യത്ത് ഏറെയുണ്ട് പ്രത്യേകിച്ച് കൊച്ചിയില്‍. മാളുകള്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു തന്നെയാണ് ഇത്തരം പ്രേത മാളുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നത്.ഇപ്പോഴിതാ രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളില്‍ മാത്രം ആളൊഴിഞ്ഞ മാളുകളുടെ കണക്കാണ് നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

തിങ്ക് ഇന്ത്യ, തിങ്ക് റീട്ടെയില്‍ 2022 റിപ്പോര്‍ട്ട് അനുസരിച്ച് മെട്രോ നഗരങ്ങളില്‍ 21 ശതമാനം മാളുകളും അതായത് ആളൊഴിഞ്ഞ സ്ഥിതിയിലായതോടെ നഷ്ടം 524 ദശലക്ഷം ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു മാളില്‍ 40 ശതമാനത്തിലെറെ സ്ഥലം ഒഴിഞ്ഞു കിടക്കുകയാണെങ്കില്‍ ആണ് അതിനെ ഗോസ്റ്റ്  മാള്‍ എന്ന് വിളിക്കുന്നത്.

ഡല്‍ഹി എന്‍സിആറിലാണ് ഗോസ്റ്റ് മാളുകള്‍ ഏറെയുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.പൂനയും ഹൈദ്രാബാദും ലിസ്റ്റിലുണ്ട്. ഡിസൈനില്‍ വരുന്ന പിഴവുകള്‍, ഇരുണ്ട ഭാഗങ്ങള്‍ വരുന്നത്, ഉപഭോക്താക്കളുടെ ശ്രദ്ധ എത്തിച്ചേരാത്ത തരത്തിലുള്ള ഭാഗങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ കാരണങ്ങളാണ് മാളുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമാകുന്നത്.

ഒഴിഞ്ഞു കിടക്കുന്ന ഇത്തരം മാളുകള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള വഴികളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗോഡൗണുകളായോ എക്‌സിബിഷന്‍, ഈവന്റ് എന്നിവ സംഘടിപ്പിക്കുന്നതിനോ ഡേ-കെയര്‍, എല്‍ഡ് കെയര്‍, പെറ്റ് കെയര്‍ കേന്ദ്രങ്ങളായോ എലമെന്ററി, സെക്കന്ററി സ്‌കൂളുകളായോ പോലും ഉപയോഗപ്പെടുത്താം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗോസ്റ്റ് മാളുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് തന്നെ രാജ്യത്ത് ഷോപ്പിംഗ് മാളുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്.2018 ല്‍ 255 മാളുകളാണ് എട്ട് മെട്രോ നഗരങ്ങളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 271 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.