ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല രോഗങ്ങൾക്കും പരിഹാരം കാണാൻ ഒരു സ്പൂൺ നെയ്യ് മതി. നല്ല നാടൻ നെയ്യ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇതിൽ 62 ശതമാനം പൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ലിപിഡ് പ്രൊഫൈലിന് ദോഷം വരുത്താതെ എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ സ്പെഷ്യൽ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് പലർക്കും അറിയില്ല.
- നെയ്യ് ദിവസവും കഴിക്കുന്നത് ധമനികളുടെ കട്ടിയുണ്ടാക്കുന്നത് തടയുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരകോശങ്ങളിലെ സെല്ലുകളിൽ കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളുടെ ബിൽഡ്-അപ്പ് കുറയ്ക്കും. ഇതെല്ലാം ഹൃദയാരോഗ്യത്തെ ഗുണപരമായി സഹായിക്കുന്നുണ്ട്.
- 50 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യതയുള്ളതിനാൽ ഇത് അവരുടെ ഭക്ഷണക്രമത്തിൽ നല്ലൊരു ഘടകമായിരിക്കും. അതിനാൽ, നിങ്ങളുടെ അസ്ഥികൾ ശക്തവും ആരോഗ്യമുള്ളതും ആക്കുന്നതിന് ദിവസവും അൽപം നെയ്യ് കഴിക്കുക.
- ഒരു സ്പൂൺ നെയ്യ് വെറും വയറ്റിലെങ്കിൽ ഇത് ബ്രെയിൻ സെൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.ശരിയായി പ്രവർത്തിക്കാനും പുനരുജ്ജീവിപ്പിക്കാനും നിങ്ങളുടെ മസ്തിഷ്ക കോശങ്ങൾക്ക് ആരോഗ്യകരമായ കൊഴുപ്പുകൾ ആവശ്യമാണ്. ഇതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യ് അടങ്ങിയിരിക്കുന്നു.ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് നാഡികൾ സജീവമായി നിലനിർത്താനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- അമിതവണ്ണത്തിന് പ്രതിരോധിക്കുന്ന കാര്യത്തിൽ എപ്പോഴും മികച്ച് നിൽക്കുന്നത് തന്നെയാണ് നെയ്യ്. ദിവസവും ഒരു സ്പൂൺ കഴിക്കുന്നതിലൂടെ അത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു. നെയ്യിൽ ഇത്തരത്തിലുള്ള കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകൾ നിറഞ്ഞിട്ടുണ്ട്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് മികച്ചത് തന്നെയാണ് എപ്പോഴും നെയ്യ്.
- ഉറക്കക്കുറവ് പലപ്പോഴും അനാരോഗ്യത്തിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.ഉറക്കക്കുറവ് അല്ലെങ്കിൽ സമ്മർദ്ദം അല്ലെങ്കിൽ വളരെയധികം ജോലി എന്നിവ നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും ഡാർക്ക് സർക്കിൾസ് ഉണ്ടാവുന്ന അവസ്ഥയിലേക്ക് വരെ നയിച്ചേക്കാം. സമയബന്ധിതമായി ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് നെയ്യ് ശീലമാക്കാവുന്നതാണ്. ഇത് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. അൽപം നെയ്യ് കൺതടത്തിൽ പുരട്ടുന്നത് കണ്ണിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
- സൗന്ദര്യവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒരു സ്പൂൺ നെയ്യ് കൊണ്ട് നിങ്ങൾക്ക് മൃദുവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രകൃതിദത്ത മോയ്സ്ചുറൈസറാണ് നെയ്യ്. ഒഴിഞ്ഞ വയറ്റിൽ ഇത് ഉള്ളിൽ നിന്ന് ശരീരത്തെ ശുദ്ധീകരിക്കും. ഇത് ചർമ്മത്തെ മോയ്സ്ചുറൈസ് ആക്കി നിലനിർത്തുകയും ചുളിവുകളെയും മുഖക്കുരുവിനെയും കുറയ്ക്കുകയും ചെയ്യും. മികച്ച ഫലങ്ങൾക്കായി ഒരു ടീസ്പൂൺ നാടൻ നെയ്യ് കഴിച്ചതിനുശേഷം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കഴിക്കുക.
- ഒഴിഞ്ഞ വയറ്റിൽ നെയ്യ് കഴിക്കുന്നത് മുടിക്ക് തിളക്കം നൽകും. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ താരൻ പ്രശ്നത്തിൽ നിന്ന് മുക്തി നേടാനും നിങ്ങൾക്ക് കഴിയും. അതുകൊണ്ട് തന്നെ കൃത്യമായ അളവിൽ ദിവസവും ഒരു സ്പൂൺ വീതം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും സഹായിക്കുകയും ചെയ്യുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ലിപ്സ്റ്റിക് ഉപയോഗം: സൗന്ദര്യത്തിനൊപ്പം ജാഗ്രതയും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.