Sections

മുഖക്കുരുവിനെ തുരത്താം വീട്ടുവൈദ്യത്തിലൂടെ

Tuesday, Jul 23, 2024
Reported By Soumya
Get rid of Pimple with home remedies

മുഖക്കുരു എല്ലാവരെയും തന്നെ അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. നിങ്ങളുടെ ചർമ്മം ടെസ്റ്റോസ്റ്റിറോൺ ഹോർമോണിനെതിരേ അമിതമായി സംവേദനക്ഷമതയുള്ളതാണെങ്കിൽ, ഇത് അമിതമായ സെബം ഉത്പാദനത്തിന് കാരണമാകുന്നു. ഈ ഹോർമോണുകൾ മുഖക്കുരു, ബ്രേക്കൗട്ടുകൾ എന്നിവയിലേക്ക് നയിക്കുന്നതിന് കാരണമാകും. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചില ആളുകളിൽ ഇത്തരം അവസ്ഥകൾ കൂടുതലായി കാണപ്പെടാറുണ്ട്. വലിയ ചെലവ് വരുന്ന ചിത്സാരീതികളെക്കാൾ. നമുക്കു തന്നെ ചെറിയ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ പ്രകൃതി ചികിത്സ നടത്താനായാൽ പണം ലാഭിക്കുന്നതോടൊപ്പം സൈഡ് ഇഫക്റ്റും തടയാനാവും.

  • രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ തേൻ എടുക്കുക. അതിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേർത്ത് മിക്സ് ചെയ്യുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാൻ ഇതു സഹായിക്കും. ശുദ്ധ വെള്ളത്തിൽ മുഖം നന്നായി കഴുകിയശേഷം മിക്സ് ചെയ്ത തേൻ മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് ദിനേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടർന്നാൽ മുഖക്കുരു ഇല്ലാതാക്കാം.
  • ഓറഞ്ച് തോൽ പൊടിക്കാനാവും വിധത്തിൽ ഉണക്കുക. ഇതു നന്നായി പൊടിച്ചെടുത്ത് ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടിയും ഒലിവെണ്ണയും ചേർക്കുക. പേസ്റ്റ് രൂപത്തിലേക്ക് മിക്സ് ചെയ്തശേഷം മുഖത്ത് തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടർച്ചയായി ചെയ്താൽ മുഖക്കുരു പമ്പ കടക്കും.
  • കറുവാപ്പട്ടയും തേനും ഉപയോഗിച്ച് മുഖക്കുരുവിനെ ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി തയ്യാറാക്കാം. കറുവാപ്പട്ട പൊടിച്ചശേഷം ഒരു ടേബിൾ സ്പൂൺ തേനിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുകൊടുക്കാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്താൽ എളുപ്പത്തിൽ മുഖക്കുരുവിനെ ഇല്ലാതാക്കം.
  • ബാക്റ്റീരിയയെ തടയാനുള്ള ശക്തിയുള്ള ഘടകങ്ങൾ അടങ്ങിയതാണ് ആര്യവേപ്പ്. മുഖക്കുരു പൊട്ടത്തക്ക വിധത്തിൽ നല്ല ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. തുടർന്ന് കോട്ടൺ ബട്സ് ഉപയോഗിച്ച് വേപ്പെണ്ണ മുഖക്കുരുവിൽ തേച്ചുകൊടുക്കുക. ആര്യവേപ്പില പൊടിച്ചെടുത്ത് വെള്ളം ചേർത്ത് മുഖക്കുരുവിൽ പുരട്ടിക്കൊടുക്കുകയും ആവാം. രാത്രി മുഴുവനും ഇതു പുരട്ടിക്കിടക്കുന്നതാണ് നല്ലത്.
  • രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം.നാരങ്ങാ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.
  • കുങ്കുമപ്പൂവ് അരച്ചെടുത്ത് തേങ്ങാപ്പാലിൽ ചാലിച്ച് കുഴമ്പ് പാകത്തിലാക്കി എടുക്കുക. അരമണിക്കൂർ കഴിഞ്ഞ് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടർച്ചയായി ചെയ്താൽ മുഖക്കുരു മാറിക്കിട്ടും.
  • ഐസ് ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് ഇവിടേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചർമത്തിലടിഞ്ഞ അഴുക്കും എണ്ണയും നീങ്ങി മുഖക്കുരു പെട്ടെന്ന് ചുരുങ്ങാൻ സഹായിക്കകയും ചെയ്യുന്നു. രണ്ടു മൂന്നു തവണ ഇതാവർത്തിക്കുക. മുഖക്കുരുവിനു പെട്ടെന്ന് ശമനമുണ്ടാകും.
  • രക്ത ചന്ദനവും തേനും ചേർത്ത കുഴമ്പും മുഖക്കുരു മാറ്റാൻ നല്ലതാണ് .രക്തചന്ദനം അരച്ച് അൽപം തേനിൽ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂർ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ മുഖം കഴുകുക.
  • ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇതാവർത്തിക്കാം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.