- Trending Now:
നിയമപ്രകാരമുള്ള തോട്ടങ്ങളില്‍ വിളയുന്ന കഞ്ചാവ് സര്‍ക്കാര്‍ അംഗീകൃത ഔട്ട്‌ലറ്റുകളിലൂടെയായിരിക്കും വിതരണം ചെയ്യുക
ജര്‍മ്മനിയില്‍ 30 ഗ്രാം വര കഞ്ചാവ് കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി.പ്രായപൂര്‍ത്തിയായവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെയും നിയന്ത്രിതമായ വിപണിയിലും കഞ്ചാവ് വില്‍ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.നിലവില്‍ ജര്‍മനിയിലെ ജനസംഖ്യയില്‍ ഏകദേശം 40 ലക്ഷത്തോളം ആളുകള്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും 18 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരാണ്.
കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യം... Read More
നിയമപ്രകാരമുള്ള തോട്ടങ്ങളില്‍ വിളയുന്ന കഞ്ചാവ് സര്‍ക്കാര്‍ അംഗീകൃത ഔട്ട്‌ലറ്റുകളിലൂടെയായിരിക്കും വിതരണം ചെയ്യുക. 30 ഗ്രാം കഞ്ചാവ് വരെ ഒരാള്‍ക്ക് വാങ്ങാം. വിപണിയെ നിയന്ത്രിക്കാന്‍ കര്‍ശന ചട്ടങ്ങളുണ്ടാവും. കഞ്ചാവ് വില്‍ക്കുന്ന കടകളില്‍ മദ്യമോ പുകയില വസ്തുക്കളോ വില്‍ക്കാന്‍ പാടില്ല. സ്‌കൂളുകള്‍ക്ക് സമീപം ഇത്തരം കടകള്‍ പ്രവര്‍ത്തിക്കാനും അനുവദിക്കില്ല.അതേസമയം, യുറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മീഷന്റെ കൂടി അനുമതി ലഭിച്ചാല്‍ മേതമേ രാജ്യത്ത് നിയമം നടപ്പാക്കാന്‍ കഴിയൂ. അടുത്ത വര്‍ഷത്തോടെ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുറോപ്പിനുള്ള മാതൃകയായിരിക്കും പുതിയ നിയമങ്ങളെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലാറ്റര്‍ബാച്ച് അവകാശപ്പെട്ടു.
മദ്യ വില കൂട്ടൻ നീക്കം ; സർക്കാർ ഉൽപ്പാദിപ്പിയ്ക്കുന്ന ജവാൻ റമ്മിനും വില കൂടും... Read More
നിയമവിധേയമാക്കല്‍ കഞ്ചാവ് കരിഞ്ചന്തയെ പിഴുതെറിയുമെന്നാണ് ജര്‍മ്മന്‍ ഗവണ്മെന്റ് പ്രതീക്ഷിക്കുന്നത്.ജര്‍മ്മനിയിലെ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കഞ്ചാവ് നിയമവിധേയമാക്കുന്നതിന്റെ ആരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ഇത് ഫാര്‍മസികളെ മെഡിക്കല്‍ സംഘട്ടനത്തിലാക്കുമെന്നും പറഞ്ഞു.നിയമവിധേയമാക്കല്‍ പദ്ധതി എല്ലാ ഫെഡറല്‍ സംസ്ഥാനങ്ങളും സ്വാഗതം ചെയ്തിട്ടില്ല. ഉദാഹരണത്തിന്, ജര്‍മ്മനി യൂറോപ്പിലെ മയക്കുമരുന്ന് ടൂറിസം കേന്ദ്രമായി മാറരുതെന്ന് ബവേറിയയുടെ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.എന്നാല്‍ പതിറ്റാണ്ടുകളായി കഞ്ചാവ് നിരോധിക്കുന്നത് അപകടസാധ്യതകള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്ന് ജര്‍മ്മനിയിലെ ഗ്രീന്‍സ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.