- Trending Now:
ഇന്ത്യയുടെ വളർന്നുവരുന്ന സംരംഭകത്വ സാഹചര്യങ്ങൾ ഉയർത്തിക്കാട്ടിയ 2025 ലെ സ്റ്റാർട്ട്അപ്പ് മഹാകുംഭ മേള പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. സ്റ്റാർട്ട്അപ്പ് വളർച്ചയെ പിന്തുണയ്ക്കുന്നതിൽ തങ്ങളുടെ പങ്ക് എടുത്തുകാട്ടുന്ന വിധത്തിൽ, നവീനാശയങ്ങളും സമഗ്രവികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ പൊതുസംഭരണത്തിന്റെ സാദ്ധ്യതകൾ അടിവരയിടുന്ന ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസിന്റെ (Government e Marketplace -GeM) പ്രധാന പങ്കാളിത്തത്തോടെയായിരുന്നു ഇത്.
മുഖ്യ പങ്കാളി എന്ന നിലയിൽ, പരിപാടിയിൽ GeM വിവിധ സ്റ്റാർട്ട്അപ്പുകൾ, നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരുമായി ആശയവിനിമയം നടത്തി. സർക്കാർ വിപണികൾ സുഗമമായി പ്രാപ്യമാക്കുന്നതിലൂടെയും പുതിയ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആത്മനിർഭർ ഭാരത് എന്ന വിശാലമായ കാഴ്ചപ്പാടിനു സംഭാവന നൽകുന്നതിലൂടെയും ഇന്ത്യൻ സ്റ്റാർട്ട്അപ്പുകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള നിരന്തര ശ്രമത്തെ ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു.
ഡീപ്ടെക്, അഗ്രിടെക്, ബയോടെക്, മെഡ്ടെക്, നിർമ്മിതബുദ്ധി, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ ശക്തിയെ വിളിച്ചറിയിക്കുന്ന മേഖലാധിഷ്ഠിത പവലിയനുകൾ പരിപാടിയിൽ ഉണ്ടായിരുന്നു. നൂതനാശയക്കാരും സർക്കാർ ഇടപാടുകളും തമ്മിലുള്ള അന്തരം കുറയ്ക്കുക, വേഗത്തിലുള്ള വളർച്ച, വിപണി മൂല്യനിർണ്ണയം, നവീനാശയങ്ങളിലേക്ക് ആഗോളതലത്തിൽ ഇന്ത്യയുടെ സംഭാവന സാദ്ധ്യമാക്കുക എന്നീ ദൗത്യങ്ങളെ GeM ന്റെ സാന്നിദ്ധ്യം അടിവരയിടുന്നു.
നിറഞ്ഞ സദസിനെ ആകർഷിച്ചുകൊണ്ട്, GeM മേധാവികൾ, വ്യവസായ വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ എന്നിവരുടെ കൃത്യമായ ഉൾക്കാഴ്ചകളോടെയുള്ള ഊർജ്ജസ്വലമായ പാനലചർച്ച മഹാകുംഭമേളയിൽ GeM ന്റെ സ്വാധീനം കൂടുതൽ വിപുലമാക്കി. ഇനി പറയുന്ന പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പാനൽ ചർച്ച:
ഇന്ത്യയിലെ പുതു തലമുറ സംരംഭകർക്കു കുതിച്ചുചാട്ടത്തിനുള്ള ഒരു വേദിയായി പൊതു സംഭരണത്തെ മാറ്റുന്നതിൽ GeM ന്റെ പങ്ക് സെഷനുകൾ ശക്തിപ്പെടുത്തി.
' നമുക്ക് ഒരുമിച്ചു പ്രവർത്തിക്കുകയും സ്റ്റാർട്ട്അപ്പ് വളർച്ച, സമഗ്രവികസനം, ആത്മനിർഭർ ഭാരത് എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പൊതു സംഭരണത്തിന്റെ യഥാർത്ഥ സാദ്ധ്യതകൾ തുറക്കുകയും ചെയ്യാം'-ഗവൺമെന്റ്-സ്റ്റാർട്ട്അപ്പ് സഹകരണം എന്ന വിഷയത്തിൽ സംസാരിച്ച ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ് (GeM ) സിഇഒ ശ്രീ അജയ് ഭാദൂ പറഞ്ഞു.
നൂതനമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലും അവസരം പ്രദാനം ചെയ്യുന്ന നയങ്ങളിലൂടെ സ്റ്റാർട്ട്അപ്പുകളെ പിന്തുണയ്ക്കുന്നതിലും GeM പോലുള്ള വേദികളുടെ പരിവർത്തനപരമായ സാദ്ധ്യതകളെ അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
മൂന്നു ദിവത്തെ പരിപാടിയിൽ, സ്റ്റാർട്ട്അപ്പുകളെ സംബന്ധിച്ച 2500ധികം ചോദ്യങ്ങൾക്കു GeM മറുപടി നൽകുകയും ആയിരത്തിലധികം സ്റ്റാർട്ട്അപ്പ് രജിസ്ട്രേഷനുകൾ നടത്തുകയും പട്ടികകൾ തയ്യാറാക്കുകയും കൂടാതെ ആളുകളെ തെരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് GeM ന്റെ ലേണിംഗ് മാനേജ്മെന്റ് സംവിധാനം (LMS) വഴി-നേരിട്ടും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാർഗ്ഗനിർദ്ദേശം നൽകുന്നത് ഉൾപ്പടെ 1500ലധികം ആശയവിനിമയ സെഷനുകൾ സംഘടിപ്പിക്കുകയും ചെയ്തു.
GeM ന്റെ പവലിയനിൽ 70 ലധികം നൂതന സ്റ്റാർട്ട്അപ്പുകൾക്ക് വേദിയൊരുക്കി, അതിൽ GeMന്റെ Start-o-nauts മത്സരത്തിൽ വിജയികളായവർക്കു സൗജന്യമായി നൽകിയ 30 സ്റ്റാർട്ട്ആപ്പ് വേദികളും ഉൾപ്പെടുന്നു. ഇതുവരെ, 30,000 ലധികം സ്റ്റാർട്ട്അപ്പുകൾക്കായി 38,500 കോടി രൂപയിലധികം ഇടപാടുകൾ GeM സാദ്ധ്യമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ നൂതനാശയ സാഹചര്യങ്ങൾക്ക് ഒരു യഥാർത്ഥ ഉത്തേജകം എന്ന നിലയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.