Sections

GeM പോർട്ടൽ മുഖേന വിൽപ്പന നടത്താൻ താത്പര്യമുള്ള എല്ലാ സ്റ്റാർട്ടപ്പുകൾക്കും സുഗമവും വിജയകരവുമായ ആദ്യാവസാന (എൻഡ്-ടു-എൻഡ് ഓൺബോർഡിംഗ്) സഹായം ഉറപ്പാക്കും

Thursday, Apr 03, 2025
Reported By Admin
GeM at Startup Mahakumbh 2025: Empowering Startups for Government Procurement

  • GeM പോർട്ടൽ മുഖേന വിൽപ്പന നടത്താൻ താത്പര്യമുള്ള എല്ലാ സ്റ്റാർട്ടപ്പുകൾക്കും സുഗമവും വിജയകരവുമായ ആദ്യാവസാന (എൻഡ്-ടു-എൻഡ് ഓൺബോർഡിംഗ്) സഹായം ഉറപ്പാക്കും
  • സ്റ്റാർട്ടപ്പ് മഹാകുംഭത്തിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കാൻ GeM

ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസ് (GeM) അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പ് മഹാകുംഭത്തിന്റെ രണ്ടാം പതിപ്പ് 2025 ഏപ്രിൽ 3 മുതൽ 5 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. GeM പോർട്ടൽ മുഖേന വിൽപ്പന നടത്താൻ താത്പര്യമുള്ള എല്ലാ സ്റ്റാർട്ടപ്പുകൾക്കും സുഗമവും വിജയകരവുമായ ആദ്യാവസാന (എൻഡ്-ടു-എൻഡ് ഓൺബോർഡിംഗ്) സഹായം ഉറപ്പാക്കും.

സർക്കാർ ആവശ്യങ്ങൾക്കായി ഉത്പന്നങ്ങൾ സംഭരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുമായി ഇടപഴകുന്നതിനും സ്റ്റാർട്ടപ്പുകളുടെ നൂതന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപണി അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഒരു തുറന്ന വേദിയായി GeM പവലിയൻ പ്രവർത്തിക്കും. GeM പോർട്ടലുമായി ബന്ധപ്പെട്ട ക്രിയാത്മക അനുഭവം നൽകുന്ന വെർച്വൽ ചാറ്റ്ബോട്ടായ GeMAI യുമായി സംവദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കും. എട്ട് ഭാഷകളിലെ ചാറ്റ് സവിശേഷതകളും ശബ്ദ നിർദ്ദേശ സംവിധാനവും പ്രയോജനപ്പെടുത്തി, പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നേടുന്നതിനും ടിക്കറ്റുകൾ നിരീക്ഷിക്കുന്നതിനും GeMAI സന്ദർശകരെ സഹായിക്കും. പുതുതായി രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്നങ്ങളുടെ പ്രൊഫഷണൽ ഫോട്ടോഷൂട്ടും കാറ്റലോഗ് അപ്ലോഡിംഗ് സഹായവും സൗജന്യമായി ലഭ്യമാക്കുന്നതിന് GeM പവലിയൻ (ഹാൾ 5) പ്രത്യേക അവസരം ഒരുക്കുമെന്ന് GeMAI സിഇഒ ശ്രീ അജയ് ഭാദൂ പറഞ്ഞു.

വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന് (DPIIT) കീഴിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ സജ്ജരാക്കുക എന്ന കാഴ്ചപ്പാടിന് അനുസൃതമായി, മൂന്ന് ദിവസത്തെ പരിപാടിയിൽ സ്റ്റാർട്ടപ്പുകളുടെ രജിസ്ട്രേഷനുകൾ സുഗമമാക്കുന്ന തരത്തിൽ GeM ഹാൾ 5-ൽ ഒരു മെഗാ പവലിയൻ സ്ഥാപിക്കും. GeM-ന്റെ വിപുലമായ സമ്പർക്ക പരിപാടിയുടെ ഭാഗമായി, സർക്കാർ ആവശ്യങ്ങൾക്കായി ഉത്പന്നങ്ങൾ സംഭരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇ-മാർക്കറ്റ് പ്ലേസിൽ വിൽപ്പനക്കാരായ സ്റ്റാർട്ടപ്പുകളെ തടസ്സരഹിതമായി സംയോജിപ്പിക്കാൻ ടീം GeM സുഗമവും വിജയകരവുമായ ആദ്യാവസാന പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകും.

പരിപാടിയിലുടനീളം, പൊതു സംഭരണത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള അവസരങ്ങൾ GeM ചുമതലക്കാരുടെ നേതൃത്വത്തിൽ വിവിധ സെഷനുകൾ മുഖേന പര്യവേക്ഷണം ചെയ്യും. പൊതു സംഭരണ മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് സ്വന്തം ബിസിനസ്സ് മെച്ചപ്പെടുത്താൻ സഹായകമാം വിധത്തിൽ മേഖലാ-നിർദ്ദിഷ്ട വിവരങ്ങൾ നൽകുന്നതിന് പ്രത്യേക മാസ്റ്റർ ക്ലാസുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. GeM-ലെ മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പ് സമൂഹവുമായി സംവദിക്കും.

3000-ലധികം സ്റ്റാർട്ടപ്പുകൾ, 1000+ ഇൻകുബേറ്ററുകളും ആക്സിലറേറ്ററുകളും, 10 പ്രധാന മേഖലകളിലെ വ്യവസായ പ്രമുഖർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കും. നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ വേദിയായി ഇത് മാറും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.