Sections

ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹ നിശ്ചയം നടന്നു

Tuesday, Mar 14, 2023
Reported By admin
adani

നിലവിൽ അദാനി ഗ്രൂപ്പ് ഫിനാൻസിന്റെ വൈസ് പ്രസിഡന്റാണ് ജീത് അദാനി


ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹ നിശ്ചയം നടന്നു. ഇന്നലെ നടന്ന ചടങ്ങിൽ ദിവ ജയ്മിൻ ഷായുമായിട്ടാണ് വിവാഹ നിശ്ചയം നടന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡയമണ്ട് വ്യാപാരിയും, സി. ദിനേഷ് ആൻഡ് കമ്പനി ലിമിറ്റഡ് ഉടമയുമായ ജയ്മിൻ ഷായുടെ മകളാണ് ദിവ ജയ്മിൻ ഷാ.

വലിയ പബ്ലിസിറ്റി കൊടുക്കാതെയാണ് ചടങ്ങ് നടന്നത്. ഇത് ഒരു സ്വകാര്യ ചടങ്ങായതിനാൽ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. പരമ്പരാഗത വസ്ത്രങ്ങളിൽ ഇരുവരും ചടങ്ങിൽ പങ്കെടുക്കുന്ന ഏതാനും ഫോട്ടോകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.

പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്നാണ് ജീത് അദാനി തന്റെ പഠനം പൂർത്തിയാക്കിയത്. എൻജിനീയറിങ് & അപ്ലൈഡ് സയൻസായിരുന്നു വിഷയം. 2019 ലാണ് അദാനി ഗ്രൂപ്പിൽ അദ്ദേഹം ചേരുന്നത്. നിലവിൽ അദാനി ഗ്രൂപ്പ് ഫിനാൻസിന്റെ വൈസ് പ്രസിഡന്റാണ് ജീത് അദാനി.

അദാനി ഗ്രൂപ്പിന്റെ സിഎഫ്ഒയുടെ ഓഫീസിലാണ് ജീത് അദാനി തന്റെ കരിയർ ആരംഭിച്ചത്. സ്ട്രാറ്റജിക് ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്, റിസ്ക് & ഗവേണൻസ് പോളിസി എന്നിവയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്ന് അദാനി ഗ്രൂപ്പിന്റെ വെബ്സൈറ്റ് വിവരം നൽകുന്നു.

അദാനി എയർപോർട്ട് ബിസിനസ്, അദാനി ഡിജിറ്റൽ ലാബുകൾ എന്നിവയെ വിജയകരമായി മുന്നോട്ടു നയിക്കുന്നത് ജീത് അദാനിയാണെന്ന് കമ്പനി വെബ്സൈറ്റ് പറയുന്നു. ഡിജിറ്റൽ ലാബ്, അദാനി ഗ്രൂപ്പിന്റെ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കുമായി ഒരു സൂപ്പർ ആപ്പ് നിർമിക്കാൻ ഒരുങ്ങുകയാണെന്നും ഇതിന്റെ ചുമതല ജീത് അദാനിക്കാണെന്നും വിവരം നൽകുന്നു.

ഗൗതം അദാനിയുടെ മുതിർന്ന മകനായ കരൺ അദാനി, പരിധി ഷ്റോഫിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സിറിൽ അമർചന്ദ് മംഗൽദാസ് എന്ന നിയമസ്ഥാപനത്തിന്റെ ഉടമയായ സിറിൽ ഷ്റോഫിന്റെ മകളാണ് പരിധി ഷ്റോഫ്. അദാനി പോർട്സ് & സെസിന്റെ സിഇഒയും, അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡിന്റെ ഡയറക്ടറുമാണ് അദ്ദേഹം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.