Sections

എസിസി സിമന്റ് തലപ്പത്ത് ഗൗതം അദാനിയുടെ മൂത്ത മകന്‍

Sunday, Sep 18, 2022
Reported By admin
acc

20000 കോടി രൂപ കൂടി നിക്ഷേപിച്ച് അംബുജ സിമന്റ്‌സ് കമ്പനിയില്‍ കൂടുതല്‍ ഓഹരികള്‍ സ്വായത്തമാക്കാന്‍ അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്


അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്റ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗൗതം അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനി എത്തും. 55കാരനായ ഇദ്ദേഹത്തിന്റെ നിര്‍ണായക ഇടപെടലാണ് രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളായ അംബുജ സിമന്റ്‌സ്, എസിസി സിമന്റ്‌സ് എന്നിവയെ അദാനി ഗ്രൂപ്പിന്റെ കീഴിലേക്ക് എത്തിച്ചത്.

ഇപ്പോള്‍ അദാനി പോര്‍ട്ട്‌സ് സിഇഒ ആണ് കരണ്‍ അദാനി. അതേസമയം എസിസി സിമന്റ് കമ്പനിയുടെ 54.5 ശതമാനം ഓഹരി കൈവശമുള്ള അംബുജ സിമന്റ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഗൗതം അദാനി ആണ് എത്തിയിരിക്കുന്നത്. 20000 കോടി രൂപ കൂടി നിക്ഷേപിച്ച് അംബുജ സിമന്റ്‌സ് കമ്പനിയില്‍ കൂടുതല്‍ ഓഹരികള്‍ സ്വായത്തമാക്കാന്‍ അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയായ കരണ്‍, അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്ത് ആണ്  കോര്‍പ്പറേറ്റ് കരിയര്‍ തുടങ്ങിയത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് നിയമത്തില്‍ വിദഗ്ധനായ സിറില്‍ ഷ്രോഫിന്റെ മകളും സിറില്‍ അമര്‍ചന്ദ് മംഗളാസിലെ പാര്‍ട്ണറുമായ പരിധിയാണ് കരണിന്റെ ഭാര്യ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.