- Trending Now:
ലോക സമ്പന്ന പട്ടികയില്‍ തേരോട്ടം തുടരുന്ന അദാനിക്ക് പിന്നാലെ അദാനി കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സമ്പന്ന പട്ടികയില്‍ മുന്നിലേക്ക്.മറ്റാരുമല്ല അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് ശാന്തിലാല്‍ അദാനിയാണ് ഏറ്റവും ധനികനായ എന്‍ആര്‍ഐയായി മാറിയത്.ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റാണ് ഏറ്റവും ധനികനായ എന്‍ആര്‍ഐയായി വിനോദിന്റെ പേര് തെരെഞ്ഞെടുത്തത്.
വിനോദ് ശാന്തിലാല്‍ അദാനിയുടെ സ്വത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 850 ശതമാനത്തോളം വര്‍ധിച്ചെന്നാണ് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് കണ്ടെത്തുന്നത്. വിനോദ് അദാനിയുടെ ആസ്തി അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് 151,200 കോടി രൂപയില്‍ നിന്ന് 169,000 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വിനോദ് ശാന്തിലാല്‍ അദാനി ആറാം സ്ഥാനത്താണുള്ളത്.
അതേസമയം ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി.
2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.