Sections

ഓഹരി മൂല്യം ഉയര്‍ന്നതോടെ സമ്പത്തിന്റെ കാര്യത്തില്‍ വാറന്‍ ബഫറ്റിനെയും പിന്തള്ളി ഗൗതം അദാനി

Monday, Apr 25, 2022
Reported By Ambu Senan

ഓഹരികളിലെ കുത്തനെയുള്ള മുന്നേറ്റമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്

 

ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനി, അമേരിക്കന്‍ വ്യവസായിയും നിക്ഷേപകനായ വാറന്‍ ബഫറ്റിനെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ ധനികനായതായി ഫോര്‍ബ്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അദാനി ഗ്രൂപ്പ് ഓഹരികളിലെ കുത്തനെയുള്ള മുന്നേറ്റമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

ഫോര്‍ബ്സിന്റെ തല്‍സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച അവസാനിക്കുമ്പോള്‍ ബഫറ്റിന്റെ ആസ്തിയായ 121.7 ബില്യണ്‍ ഡോളറിനെ അദാനിയുടെ ആസ്തി (123.7 ബില്യണ്‍ ഡോളര്‍) മറികടന്നു.

തുറമുഖങ്ങള്‍, ഭക്ഷ്യ എണ്ണ, വിമാനത്താവളങ്ങള്‍, വൈദ്യുതി ഉല്‍പ്പാദനം, വിതരണം തുടങ്ങി ഒന്നിലധികം ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഗൗതം അദാനി.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുള്‍പ്പെടെ ഏഴ് ലിസ്റ്റ് ചെയ്ത കമ്പനികളാണ് ഗ്രൂപ്പിനുള്ളത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.