Sections

അംബാനിയ്ക്ക് മുകളില്‍ കുതിച്ച് അദാനി; ഓഹരി വിപണിയില്‍ വന്‍കുതിപ്പ്‌

Thursday, Nov 25, 2021
Reported By admin
Gautam Adani

2020 മാര്‍ച്ച് 18ന് ആകെ ആസ്തി 4.91 ബില്യണ്‍ ഡോളറായിരുന്നു

 

അംബാനിയെ കടത്തിവെട്ടി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായതായി റിപ്പോര്‍ട്ടുകള്‍.അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഉണ്ടായ വന്‍ കുതിച്ചു ചാട്ടവും അതിനൊപ്പം റിലയന്‍സിന് നേരിട്ട തിരിച്ചടിയുമാണ് ഗൗതം അദാനിക്ക് നേട്ടമായത്.

അദാനി എന്റര്‍പ്രൈസസ്,ആദാനി ഗ്രീന്‍ എനര്‍ജി,അദാനി പോര്‍ട്ട്‌സ് ആന്റ് സെസ്,അദാനി ട്രാന്‍സ്മിഷന്‍,ആദാനി ടോട്ടല്‍ ഗ്യാസ്,അദാനി പവര്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ അദാനി ഗ്രൂപ്പിന് കീഴിലുണ്ട്.കോവിഡ് പടര്‍ന്ന ഘട്ടത്തിലാണ് അദാനിയുടെ സ്വത്ത് വന്‍തോതില്‍ വളര്‍ന്നത്.2020 മാര്‍ച്ച് 18ന് ആകെ ആസ്തി 4.91 ബില്യണ്‍ ഡോളറായിരുന്നു എന്നാല്‍ അതിപ്പോള്‍ 90 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

സൗദി അറേബ്യയിലെ പെട്രോളിയും പ്രകൃതിവാതക ഭീമന്മാരായ അരാംകോയുമായുള്ള കരാര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് റദ്ദാക്കിയതിന് പിന്നാലെ അംബാനിയുടെ അറ്റാദായത്തില്‍ നേരിയ ഇടിവുണ്ടായി.2020  നവംബറില്‍ ഉള്ളതിനെക്കാള്‍ 14.3 ബില്യണ്‍ ഡോളറാണ് അംബാനിക്ക് ഒരു വര്‍ഷം കൊണ്ട് ആകെ വര്‍ദ്ധിച്ചത്.അദാനിക്ക് ഈ കാലയളവില്‍ 55 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.

റിലയന്‍സ്-അരാംകോം കരാറില്‍ നിന്നുള്ള പിന്മാറ്റമാണ് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അംബാനിയുടെ റിലയന്‍സിന് തിരിച്ചടി ഉണ്ടാക്കിയത്.ബോംബോ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48  ശതമാനത്തിന്റെ വീഴ്ച സംഭവിച്ചിട്ടുണ്ട്.22000 കോടിയോളമാണ് ഇത് വഴി നഷ്ടം സഭവിച്ചത്.അദാനി ഓഹരികളില്‍ കഴിഞ്ഞ ദിവസം 2.76 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.