Sections

മാധ്യമരംഗം നോട്ടമിട്ട് അദാനി; നിക്ഷേപ ലിസ്റ്റില്‍ ചാനലുകളും

Thursday, May 05, 2022
Reported By admin
adhani


അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 59 കാരനായ അദാനി കാലൂന്നാന്‍ ശ്രമിക്കുന്ന പുതിയ സെക്ടറാണ് മാധ്യമലോകം. മുകേഷ് അംബാനിയെ പോലെ തന്നെ ഈ മേഖലയിലേക്ക് കടക്കുകയാണ് അദാനിയും എന്നാണ് സൂചനകള്‍.

 

ഇന്ത്യന്‍ സമ്പന്നനായ ഗൗതം അദാനി മാധ്യമ രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രാദേശിക ടിവി, പ്രിന്റ് മാധ്യമങ്ങളിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ദേശീയ ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 59 കാരനായ അദാനി കാലൂന്നാന്‍ ശ്രമിക്കുന്ന പുതിയ സെക്ടറാണ് മാധ്യമലോകം. മുകേഷ് അംബാനിയെ പോലെ തന്നെ ഈ മേഖലയിലേക്ക് കടക്കുകയാണ് അദാനിയും എന്നാണ് സൂചനകള്‍.

കഴിഞ്ഞ മാസമാണ് അദാനി എന്റര്‍പ്രൈസസിന് കീഴില്‍ എഎംജി മീഡിയ നെറ്റ്വര്‍ക്ക് എന്ന പുതിയ സ്ഥാപനം ആരംഭിച്ചത്. പ്രസിദ്ധീകരണം, പരസ്യം, പ്രക്ഷേപണം, ഉള്ളടക്ക വിതരണം തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അദാനി മീഡിയ വെഞ്ച്വേര്‍സ് ലിമിറ്റഡ്, ക്വിന്റിലിയണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ബ്ലൂംബെര്‍ഗ് എല്‍പിയുടെ ഇന്ത്യന്‍ പങ്കാളിയാണ് ക്വിന്റിലിയണ്‍ ബിസിനസ് മീഡിയ.പ്രാദേശിക തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് പോകാനാവും അദാനി ഗ്രൂപ്പ് ശ്രമിക്കുകയെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.2022ല്‍ മാത്രം അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി മൂല്യം 32 ശതമാനത്തോളം ഉയര്‍ന്നിരുന്നു.

 

Story highlights: Indian billionaire Gautam Adani is seeking to boost his media investments in an ambitious expansion plan, according to people familiar with the matter, as he diversifies his conglomerate from its shipping and coal-mining roots.The Adani group is exploring buying stakes in some local television and print news outlets while a few have approached the conglomerate also to study potential deals, the people said, asking not to be identified discussing confidential information. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.