- Trending Now:
ജെഫ് ബെസോസിനും എലോണ്‍ മസ്‌കിനും പിന്നില്‍ ഗൗതം അദാനി
ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ ലൂയിസ് വിറ്റണിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്ന് ബിസിനസ് ടൈക്കൂണ്‍ ഗൗതം അദാനി ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനാണ്.ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ഏറ്റവും പുതിയ പട്ടികയില്‍ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനും ടെസ്ലയുടെ എലോണ്‍ മസ്‌കിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. ഗൗതം അദാനിയുടെ ആസ്തി 137 ബില്യന്‍ ഡോളറും ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി 136 ബി ഡോളറുമാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതാദ്യമായാണ് ഏഷ്യന്‍ വംശജനായ ഒരാള്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടുന്നത്.ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ 91.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള റിലയന്‍സ് മേധാവി മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണ്.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ്, ന്യൂയോര്‍ക്കിലെ എല്ലാ വ്യാപാര ദിനങ്ങളുടെയും അവസാനത്തില്‍ അപ്ഡേറ്റ് ചെയ്യുന്ന ലോകത്തിലെ ശതകോടീശ്വരന്മാരുടെ പ്രതിദിന റാങ്കിംഗ് സൂചികയാണ്.റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ടാറ്റ ഗ്രൂപ്പിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയാണ് അദാനി ഗ്രൂപ്പ്. തുറമുഖങ്ങള്‍, വൈദ്യുതി, ഹരിത ഊര്‍ജം, വാതകം, വിമാനത്താവളങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 5ജി സ്പെക്ട്രത്തിനായി ലേലം വിളിച്ചതിന് ശേഷം ടെലികോം മേഖലയിലേക്ക് കടക്കാന്‍ അദാനി ഗ്രൂപ്പ് ഇപ്പോള്‍ പദ്ധതിയിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.