- Trending Now:
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ രാജകീയ ജീവിതം ഇങ്ങനെയാണ്
രാജ്യത്തെ ശത കോടീശ്വരനായ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമാണ് ഗൗതം അദാനി. അദ്ദേഹമിപ്പോള്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ്. ശതകോടീശ്വരനായ ആദായിയുടെ ആഡംബര ജീവിതം ആരുടേയും കണ്ണ് തള്ളിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ രാജകീയ ജീവിതം ഇങ്ങനെയാണ്;
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഒരു സമ്പന്ന കുടുംബത്തിലല്ല ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ സ്‌കൂള്‍ വിട്ട് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് ഭാഗ്യ പരീക്ഷണിന് എത്തിയ ആദാനി ഡയമണ്ട് കി ദലാലിയിലൂടെ തന്റെ കരിയര്‍ ആരംഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ വിജയം നേടുകയും കോടീശ്വരനിലേക്കുള്ള വളര്‍ച്ച തുടങ്ങുകയും ചെയ്തു. ഗൗതം അദാനിയുടെ വീടിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഏകദേശം 3.4 ഏക്കറിലാണ് അദ്ദേഹത്തിന്റെ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 400 കോടി രൂപയാണ് ഗൗതം അദാനിയുടെ ഈ വീടിന്റെ ചിലവ്.
1977-ല്‍ ഗൗതം അദാനി അഹമ്മദാബാദില്‍ ആയിരിക്കുമ്പോള്‍ തന്റെ ആദ്യ സ്‌കൂട്ടര്‍ വാങ്ങി. ഇന്ന് അദാനിക്ക് മൂന്ന് മുതല്‍ അഞ്ച് കോടി വരെ വിലമതിക്കുന്ന ഫെരാരി കാറുകള്‍ ഉണ്ട്. കൂടാതെ ഗൗതം അദാനിയുടെ ഗാരേജില്‍ ഒരു ബിഎംഡബ്ല്യു 7 സീരീസ് ഉണ്ട്. ഈ ആഡംബര കാറിന് ഏകദേശം 1-3 കോടി രൂപ വരും.
ഏത് കോടീശ്വരനാണ് ഏറ്റവും കൂടുതല്‍ ജെറ്റ് വിമാനങ്ങള്‍ ഉള്ളതെന്ന് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഗൗതം അദാനി ഇക്കാര്യത്തിലും മുന്നിലാണ് , കാരണം അദ്ദേഹത്തിന് ആകെ 3 സ്വകാര്യ ജെറ്റുകള്‍ ഉണ്ട്. അദാനിയുടെ ജെറ്റ് ശേഖരത്തില്‍ ഒരു ബീച്ച്ക്രാഫ്റ്റ്, ഒരു ഹോക്കര്‍, ഒരു ബോംബാര്‍ഡിയര്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.