Sections

പാചക വാതക വില കുതിക്കുന്നു; ഇതു തന്നെ ഒരു ബിസിനസ് ആക്കി മാറ്റാം

Saturday, Apr 16, 2022
Reported By admin
dealership

കേന്ദ്ര സര്‍ക്കാരിന്റെ സി.എസ്.സി. വി.എല്‍.ഇ. പദ്ധതിയിലൂടെ നിങ്ങളുടെ പ്രദേശത്തെ ഗ്യാസ് വിതരണത്തിനു ഡീലര്‍ഷിപ്പ് എടുത്തിരിക്കുന്നവര്‍ക്കു കീഴില്‍ സബ് ഡീലര്‍ഷിപ്പായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്

 

ഇന്ത്യയില്‍ അനുദിനം വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നവയില്‍ പരമപ്രധാനിയാണ് പാചക വാതകം.വിലവര്‍ദ്ധനയിലും ആവശ്യക്കാരുടെ എണ്ണം ഗ്രാമ നഗരഭേതമന്യേ ഉയരുന്നത് കാണാം.പാചക വാതക വില വര്‍ദ്ധിച്ചാലും ആളുകള്‍ക്ക് ഇതൊഴിവാക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഇന്നുള്ളത്.ഇതെന്ത് കൊണ്ട് പോക്കറ്റ് നിറയ്ക്കുന്ന ഒരു ബിസിനസ് ആക്കി മാറ്റിക്കൂടാ..അതെ,പാചക വാതക വിതരണ ഏജന്‍സി നിങ്ങള്‍ക്ക് അധികം ബുദ്ധിമുട്ടില്ലാതെ ആരംഭിക്കാവുന്ന ഒരു സംരംഭം തന്നെയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സി.എസ്.സി. വി.എല്‍.ഇ. പദ്ധതിയിലൂടെ നിങ്ങളുടെ പ്രദേശത്തെ ഗ്യാസ് വിതരണത്തിനു ഡീലര്‍ഷിപ്പ് എടുത്തിരിക്കുന്നവര്‍ക്കു കീഴില്‍ സബ് ഡീലര്‍ഷിപ്പായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തനം ഡീലര്‍ഷിപ്പിന്റെ വരുമാനത്തില്‍ കുറവ് വരുത്തുന്നുമില്ല.  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഇത്തരമൊരു പദ്ധതി രാജ്യത്ത് ഉണ്ടായിരുന്നില്ല. നിലവില്‍ 1500 രൂപ മാത്രം മുടക്കിയാല്‍ ഒരു ഗ്യാസ് ഡിസ്ട്രിബ്യൂഷന്റെ സബ് ഡീലര്‍ഷിപ്പ് രാജ്യത്ത് ആര്‍ക്കും എടുക്കാനാകും. മുമ്പ് ഇത്തരത്തിലൊരു ഡിസ്ട്രിബ്യൂട്ടര്‍ ആകണമെങ്കില്‍ അതിനായി ഏകദേശം 10 ലക്ഷം രൂപേയാളം ചെലവ് വരുമായിരുന്നു.

വി.എല്‍.ഇ. എന്നാല്‍ വില്ലേജ് ലെവല്‍ സംരംഭകന്‍ എന്നര്‍ത്ഥം. പദ്ധതിക്കു കീഴില്‍ ഗ്രാമീണ, നഗര, വിദൂര പ്രദേശങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര വ്യക്തിയാണ് വി.എല്‍.ഇ. സര്‍ക്കാരിനു കീഴില്‍ വി.എല്‍.ഇ. രജിസ്ട്രേഷന്‍ എടുത്ത വ്യക്തികള്‍ക്കു മാത്രമാകും 1,500 രൂപ നിരക്കില്‍ ഗ്യാസ് സബ് ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് എടുക്കാനാകുക.കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് സി.എസ്.സി. വി.എല്‍.ഇ. പദ്ധതി. സി.എസ്.സി. അഥവാ കോമണ്‍ സര്‍വീസ് പോയിന്റുകള്‍ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സൃഷ്ടിച്ച ഒരു വിവര, ആശയവിനിമയ സാങ്കേതിക ആക്സസ് പോയിന്റാണ്. ഗവണ്‍മെന്റിന്റെ ദേശീയ ഇ- ഗവേണന്‍സ് പ്രോജക്ടിന് കീഴിലാണ് പ്രവര്‍ത്തനം.

1,500 രൂപ ചെലവ് വരുമെന്നു പറയുമ്പോഴും 1,000 രൂപയോളം സെക്യുരിറ്റി ഡെപ്പോസിറ്റായി ഈടാക്കുന്ന തുകയാണ് ഇത്. ഈ തുക നിങ്ങള്‍ ഡീലര്‍ഷിപ്പ് അവസാനിപ്പിക്കുന്ന സമയത്താകും തിരികെ ലഭിക്കുക. ബാക്കി 500 രൂപ കരാര്‍ അടക്കമുള്ള ബോണ്ടുകള്‍ തയാറാക്കുന്നതിനാണ്. പദ്ധതിക്കു കീഴില്‍ നിങ്ങളുടെ അടുത്തുള്ള പ്രധാന ഡിസ്ട്രിബ്യൂട്ടറുമായാകും നിങ്ങള്‍ കരാറിലെത്തുക. ഇതിനുള്ള ചെലവാണ് 1,500 രൂപ. അതേസമയം ഡിസ്ട്രിബ്യൂട്ടറില്‍ നിന്നു ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാനുള്ള സ്ഥല സൗകര്യം സാധാരണ മറ്റേത് സംരംഭങ്ങള്‍ക്ക് ആവശ്യമുള്ളത് പോലെ ഉപയോക്താക്കള്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്.10 ലക്ഷം രൂപ മുടക്കി പ്രധാന ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ് എടുക്കുന്ന വ്യക്തികള്‍ക്ക് ഒരു സിലിണ്ടര്‍ വിപണനം ചെയ്യുമ്പോള്‍ 65- 70 രൂപയാണ് വരുമാനം ലഭിക്കുക. അതേസമയം വെറും 1,500 രൂപ മുടക്കി സബ് ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ഓരോ ഗ്യാസ് സിലിണ്ടറിനും 29 രൂപ വീതമാണ് ലഭിക്കുക. ഇത് ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെയാണ്.29 രൂപയില്‍ 10 രൂപ കമ്മീഷനും ബാക്കിവരുന്ന 19 രൂപ ഡെലിവറി ചാര്‍ജുമാണ്. ഒരു ദിവസം കുറഞ്ഞത് 150 സിലിണ്ടര്‍ ഡെലിവറി ചെയ്താല്‍ വരുമാനം 4,350 രൂപയാണ്. ഇതില്‍ നിന്നു 2,350 രൂപ ഡെലിവറി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള ചെലവായി കരുതിയാല്‍ പോലും 2,000 രൂപയോളം ലാഭമാണ്.

സി.എസ്.സി LPG സബ് ഡിസ്ട്രിബൂട്ടർഷിപ്പ് യോഗ്യത നേടാൻ സി എസ് സി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. നിങ്ങളുടെ CSC സെന്റർ ഗ്യാസ് ഏജൻസിയിൽ നിന്ന് 15 കിലോമീറ്ററിനുള്ളിൽ ആയിരിക്കണം. ഒരു VLE ഗ്യാസ് ഡിസ്ട്രിബ്യൂട്ടർഷിന് മാത്രം ഉപേക്ഷിക്കുക. CSC വാലറ്റ് വഴി ഡെപ്പോസിറ് തുക നിക്ഷേപിക്കുക.

നിങ്ങൾ ഒരു VLE ആണെങ്കിൽ ഒരു സി. എസ്. സി സെന്റർ പ്രവർത്തിപ്പിക്കുകയാണെങ്കിൽ സി. എസ്. സി മുഖേന തന്നെ ഗ്യാസ് ഏജൻസിയുടെ ഡീലർഷിപ് കിട്ടും.VLE CSC അല്ലാത്ത പക്ഷം  പുതിയ CSC രജിസ്ട്രേഷൻ നടത്തേടതുണ്ട്.സി.എസ്.സി. വി.എല്‍.ഇ. രജിസ്ട്രേഷന് വേണ്ടി അടുത്തുള്ള സി. എസ്. സി സെന്റർ സന്ദർശിക്കണം. നിലവിൽ  ഡിസ്ട്രിബ്യൂഷന്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടികളില്‍ ചെറിയ തടസങ്ങളുണ്ട്. എങ്കിലും നടപടികള്‍ പൂര്‍ത്തികരിക്കുന്നത് നല്ലതാണ്.വരുമാനം നിങ്ങളുടെ പ്രവര്‍ത്തനത്തെ അനുസരിച്ചിരിക്കും. കൂടുതല്‍ ഡെലിവറികള്‍ നടത്താനായാല്‍ കൂടുതല്‍ വരുമാനം സ്വന്തമാക്കാം. പാചകവാതക വില വര്‍ധിക്കുന്നതിനൊപ്പം ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പുകളുടെ കമ്മീഷനുകളിലും മാറ്റം വരുന്നുണ്ട്. അതുകൊണ്ടു തന്നെ വരുമാനവും മാറികൊണ്ടിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.