Sections

ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം അറിയൂ

Tuesday, Oct 11, 2022
Reported By admin
gas

2016ലായിരുന്നു പദ്ധതിയ്ക്ക് തുടക്കമായത്


ഇന്ത്യയില്‍ ഗ്യാസ് സിലിണ്ടര്‍ സംബന്ധിച്ച് പുതിയ നിയമം വന്നിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് എത്ര എല്‍പിജി സിലിണ്ടറുകള്‍ വാങ്ങാമെന്നതില്‍ നിയന്ത്രണം കൊണ്ടുവന്നു. ഇതുവരെ സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് പ്രത്യേക കണക്കുകള്‍ ഇല്ലായിരുന്നു.

ഇനി മുതല്‍ ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രം (only 15 gas cylinders) ബുക്ക് ചെയ്യാനാകൂ എന്നതാണ് പുതിയ നിബന്ധന. ഇതനുസരിച്ച് പ്രതിമാസം 2 സിലിണ്ടറുകളില്‍ കൂടുതല്‍ വാങ്ങാന്‍ സാധിക്കില്ല. അതുപോലെ 15 സിലിണ്ടറുകളില്‍ 12 എണ്ണത്തിന് മാത്രമാണ് ഇനി സബ്‌സിഡി ലഭിക്കുകയുള്ളൂ.

അതേ സമയം, ഒക്ടോബര്‍ 1 മുതല്‍ വാണിജ്യ സിലിണ്ടറുകളുടെ വിലയിലും മാറ്റം വന്നിരുന്നു. 25 രൂപ 50 പൈസയാണ് കുറച്ചത്. പുതിയ ഗ്യാസ് വില അനുസരിച്ച് ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 1053 രൂപയും മുംബൈയില്‍ 1052.5 രൂപയുമാണ്. ചെന്നൈയില്‍ 1068.5 രൂപയും കൊല്‍ക്കത്തയില്‍ 1079 രൂപയുമായി വില കുറഞ്ഞു. എന്നാല്‍ വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നില്ല.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. 2016ലായിരുന്നു പദ്ധതിയ്ക്ക് തുടക്കമായത്. ഇതിന് രണ്ട് വര്‍ഷം കഴിഞ്ഞ് പദ്ധതിയുടെ കീഴില്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍, അന്ത്യോദയ അന്ന യോജന മറ്റു പിന്നാക്ക വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.