ആളുകൾ തങ്ങളെക്കുറിച്ച് നല്ല കാര്യങ്ങൾ പറയണം എന്ന് ആഗ്രഹിക്കാത്ത ആളുകൾ ആരും തന്നെ ഉണ്ടാകില്ല. അങ്ങനെയുള്ള ജനപ്രീതി എങ്ങനെ നേടണമെന്നതിനെക്കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്.
ജനപ്രീതി നേടുന്നതിനും ജനങ്ങളുടെ ഇടയിൽ നല്ല അഭിപ്രായം കിട്ടുന്നതിന് വേണ്ടിയുമാണ് പലരും പല കാര്യങ്ങളും ചെയ്യുന്നത്. സോഷ്യൽ മീഡിയകളിൽ പലപ്പോഴും നല്ല അംഗീകാരം കിട്ടുന്നതിനുവേണ്ടി നല്ല ഫോട്ടോകൾ ഇടുകയും കുറിപ്പുകൾ എഴുതി തയ്യാറാക്കുകയും അഭിപ്രായങ്ങൾ എഴുതുകയും സന്ദേശങ്ങൾ അയക്കാറുണ്ട്. പക്ഷേ അങ്ങനെയൊക്കെ ചെയ്തിട്ടും കാര്യമായ ജനപ്രീതി പലർക്കും ലഭിക്കാറില്ല എന്നതാണ് ചിലരുടെ വിഷമം. സൂക്ഷ്മമായി പരിശോധിച്ച് കഴിഞ്ഞാൽ ഒരു മാനിനെ പിടിക്കാൻ വേണ്ടി പുറകെ ഓടിക്കഴിഞ്ഞാൽ നിങ്ങൾ വളരെ ദൂരം മുന്നോട്ടു പോകും അതോടൊപ്പം നിങ്ങൾ ക്ഷീണിക്കുകയും ചെയ്യും. എന്നാൽ ഒരു മാൻ ഉള്ള സ്ഥലത്ത് പോയി ശ്രദ്ധിക്കാതെ ഇരുന്നു കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ അത് താനെ നിങ്ങളുടെ അടുത്തേക്ക് വരും എന്നുള്ളതാണ് ഇതുപോലെയാണ് ജനപ്രീതി.
ജനപ്രീതിക്ക് വേണ്ടി കഷ്ടപ്പെട്ട് പല കാര്യങ്ങളും ചെയ്യുന്ന സമയത്ത് അത് ജനപ്രീതിയിലേക്ക് എത്തുകയില്ല. നിങ്ങളുടെ കടമകൾ അല്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു കഴിഞ്ഞാൽ ജനപ്രീതി നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും. ജനപ്രീതി നേടുവാൻ വേണ്ടിയിട്ടുള്ള ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ശ്രദ്ധിക്കുക.
- ഒരിക്കലും ആഗ്രഹം കൊണ്ട് ജനപ്രീതി ഉണ്ടാക്കുവാൻ സാധിക്കുകയില്ല. നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഒരു പ്ലാൻ തയ്യാറാക്കണം അതിനുവേണ്ടി തയ്യാറാവുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യണം.
- സ്വാഭാവികമായും പ്രതിബന്ധങ്ങൾ വരും അതിനെ എങ്ങനെ നേരിടാം എന്നത് മനസ്സിലാക്കി വയ്ക്കണം.
- ഇന്നത് പ്രവർത്തിച്ചാൽ ആളുകൾക്ക് ഇഷ്ടമാകില്ല ഇന്നത് പ്രവർത്തിച്ചാൽ ആളുകൾക്ക് ഇഷ്ടമാകും എന്ന് മനസ്സിലാക്കി കൊണ്ട് നിങ്ങളുടെ പ്രവർത്തികൾ അതിനു പറ്റുന്ന രീതിയിലേക്ക് നിയന്ത്രിക്കണം. ഒപ്പം തന്നെ മനസ്സാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കുന്നതും ശരിയല്ല. ജനപ്രീതിക്ക് വേണ്ടി മനസ്സാക്ഷിക്ക് വിരുദ്ധമായി കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
- ജനപ്രീതിക്ക് വേണ്ടി തെറ്റായ കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ല എന്നത് ഓർക്കുക. കാരണം ഭൂരിപക്ഷ അഭിപ്രായം എപ്പോഴും ശരിയാകണമെന്നില്ല. ഭൂരിപക്ഷ അഭിപ്രായത്തെ ശരിവയ്ക്കുന്നതിന് വേണ്ടി നിങ്ങളുടെ മനസ്സാക്ഷിക്ക് അല്ലെങ്കിൽ ധാർമികതയ്ക്ക് ചേരാത്ത കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം സംഭവിക്കും. ഒരുപക്ഷേ ഇന്ന് ഉണ്ടാകുന്ന ജനപ്രീതി നാളെ നിങ്ങൾക്ക് ദോഷമായി ഭവിക്കാം.
- ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം അവരെയും നിങ്ങൾക്ക് താല്പര്യം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരിക്കണം നിങ്ങളുടെ പ്രവർത്തനം. പൊതുവേ ജനങ്ങളെ അവഗണിച്ചുകൊണ്ട് പ്രവർത്തിക്കുകയാണെങ്കിൽ അവർക്ക് ഇഷ്ടപ്പെടുവാൻ സാധ്യതയില്ല. അവർ നിങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമാണ് എന്ന വസ്തുത വിസ്മരിക്കരുത്. ഇത് തികച്ചും യാന്ത്രികമായി ചെയ്യുവാനും പാടില്ല. തികച്ചും ആത്മാർത്ഥപരമായിട്ടു വേണം ചെയ്യുവാൻ.
- തന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മനുഷ്യനെ ഒരിക്കലും മറ്റുള്ളവർ ഇഷ്ടപ്പെടുകയില്ല. തന്റെ കാര്യങ്ങൾ മാത്രം പറയുക,തന്റെ നേട്ടങ്ങളെ കുറിച്ച് പറയുക, ആ പെരുമ മറ്റുള്ളവരിലേക്ക് പറഞ്ഞു നടക്കണം എന്ന് ചിന്തിക്കുന്ന ഇത്തരത്തിൽ ഉള്ളവർക്ക് ജനപ്രീതി കിട്ടില്ല. ജനങ്ങളുടെ ഇടയിൽ താൻ പെരുമ സംസാരിക്കുവാൻ പാടില്ല. അതുമാത്രമല്ല നിങ്ങളെ കുറിച്ച് നിങ്ങൾ തന്നെ വാഴ്ത്തുന്നത് ശരിയല്ല അത് മറ്റുള്ളവരാണ് ചെയ്യേണ്ടത് അതിനുതകുന്ന തരത്തിലുള്ള പ്രവർത്തികളാണ് നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
- അതുപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് മറ്റുള്ളവർ പറയുന്നത് കേൾക്കുവാൻ തയ്യാറാവുക എന്നത്. പലരും തങ്ങളുടെ കാര്യം മാത്രമാണ് സംസാരിച്ചു കൊണ്ടിരിക്കുക. അതിന് പകരം നിങ്ങൾ മറ്റുള്ളവർ പറയുന്നത് കൂടി കേൾക്കൂ.നിങ്ങൾക്ക് അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും.മറ്റുള്ളവരുമായി വാദ പ്രതിപാദങ്ങൾ നടത്താതെ അവരുടെ നല്ല കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അത് അവർക്ക് വളരെ സന്തോഷമുണ്ടാക്കുകയും നിങ്ങളിലേക്ക് ഒരു പ്രീതി അറിയാതെ തന്നെ ഉണ്ടാവുകയും ചെയ്യും. വാദപ്രതിവാദങ്ങൾ നടത്തുമ്പോൾ അവർക്ക് നിങ്ങളോട് ദേഷ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ തെറ്റാണെങ്കിൽ അവരെ കുറിച്ചുള്ള നല്ല കാര്യങ്ങൾ പറഞ്ഞിട്ട് ഇങ്ങനെ ചെയ്താൽ കുറച്ചുകൂടെ നന്നായിരിക്കും എന്നുള്ളതാണ് തന്റെ അഭിപ്രായമെന്ന് സൂചിപ്പിച്ച അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്.
- അതുപോലെ തന്നെ വേറൊരാളുടെ ഗുണം കാണുമ്പോൾ അവരെക്കുറിച്ച് പ്രശംസിക്കുവാൻ യാതൊരു മടിയും ഉണ്ടാകരുത്.അതിനെക്കുറിച്ച് നല്ല പ്രശംസ കൊടുക്കാൻ തയ്യാറാവുക അവരെ കുറിച്ച് പുകഴ്ത്തി പറയുന്ന രീതിയിലല്ല ആത്മാർത്ഥമായ ഒരു പ്രശംസ ആയിരിക്കണം അതിൽ ഉണ്ടാകേണ്ടത്. അവരെ പ്രശംസിക്കുന്നതിനോടൊപ്പം തന്നെ അതിൽ നിങ്ങൾ സന്തോഷം കണ്ടെത്തുകയും വേണം.
- മറ്റുള്ളവരെ കുറിച്ചുള്ള തെറ്റുകുറ്റങ്ങൾ പറഞ്ഞു നടക്കരുത്. ഇങ്ങനെയയുള്ള കുറെ ആളുകൾ ഉണ്ട് മറ്റുള്ളവരെ കുറിച്ചുള്ള തെറ്റുകളും കുറ്റങ്ങളും പറഞ്ഞു നടക്കുന്ന അവർക്ക് യാതൊരുവിധ മതിപ്പും സമൂഹത്തിൽ ഉണ്ടാവുകയില്ല. അവരുടെ വാക്കുകൾക്ക് യാതൊരു വിലയും ആരും കൊടുക്കാറില്ല.
ജനപ്രീതി തേടുക എന്നത് നല്ലൊരു സ്വഭാവമായി കരുതുന്നില്ല.എങ്കിലും മനുഷ്യന് കുറച്ചൊക്കെ ആവശ്യമായിട്ടുള്ള ഒരു ഘടകമാണ്. നിങ്ങൾ നല്ലത് ചെയ്തു കഴിഞ്ഞാൽ ജനപ്രീതി താനേ നേടിയെടുക്കാൻ സാധിക്കും.
അപ്രതീക്ഷിത സാഹചര്യങ്ങളിൽ തളർന്നുപോകാതെ മുന്നേറാനുള്ള വഴികൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.