- Trending Now:
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഭാരതത്തിലെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ നിര്‍ണായക പരീക്ഷണം വിജയം. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ സോളിഡ് റോക്കറ്റ് ബൂസ്റ്റര്‍ പരീക്ഷണമാണ് വിജയം കണ്ടത്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നടന്ന പരീക്ഷണം വിജയിച്ചതോടെ പദ്ധതിയിലെ പുതിയൊരു നാഴികക്കല്ലായി അത് പരീക്ഷണം നടത്തിയ എച്ച് 200 റോക്കറ്റ് ബൂസ്റ്റര്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഇല്‍ ആണ് രൂപകല്‍പ്പന ചെയ്തത്. മോട്ടോര്‍ കാസ്റ്റിംഗ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലും പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പരീക്ഷിച്ച റോക്കറ്റില്‍ 200 ഖര ഇന്ധനം ഉപയോഗിച്ചിട്ടുണ്ട്. 135 സെക്കന്‍ഡ് ആണ് ബൂസ്റ്റര്‍ ജ്വലിപ്പിച്ചത്. 20 മീറ്റര്‍ നീളവും 3.2 വ്യാസവും ആണ് ബൂസ്റ്ററിനുള്ളത്.
ഈ പരീക്ഷണത്തിലൂടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരുന്ന ദൗത്യത്തില്‍ നിര്‍ണായക ചുവടുവയ്പ്പ് പൂര്‍ത്തിയായി.റോക്കറ്റ് ദ്രവ ഇന്ധനം ഉപയോഗിക്കുന്ന രണ്ടാംഘട്ടത്തിന്റെയും ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മൂന്നാംഘട്ടത്തില്‍ ചില പരീക്ഷണങ്ങളാണ് അവശേഷിക്കുന്നത് എന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു.ചന്ദ്രയാന്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ വിക്ഷേപണ വിജയങ്ങള്‍മുന്‍നിര്‍ത്തിയാണ് ഗഗന്‍യാന്‍ ദൗത്യത്തിന് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ തിരഞ്ഞെടുത്തത്. 4000 കിലോ വരെ വഹിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത മനുഷ്യ സഞ്ചാരയോഗ്യമായ ആകാനും കൂടുതല്‍ സുരക്ഷയും വിശ്വാസ്യതയും കൈവരിക്കാനും ഇതിന്റെ രൂപകല്പനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, വി എസ് എസ് സി ഡയറക്ടര്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മുതിര്‍ന്ന മറ്റു ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ദൗത്യത്തിന് സാക്ഷ്യംവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.