ലോകത്തിലെ എല്ലാവരും സാമ്പത്തികപരമായി ഉന്നതിപ്രാപിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. സമ്പത്തിന്റെ മൂല്യം ഓരോ വർഷംതോറും കുതിച്ചു പായുന്നുണ്ട്. ആ മൂല്യത്തിന് അനുസരിച്ചുള്ള വരവ് പലപ്പോഴും ലഭിക്കാറില്ല. ഓരോ കാലഘട്ടത്തിലും സൂക്ഷ്മമായി പരിശോധിക്കുന്ന സമയത്ത് സാമ്പത്തികപരമായി ഉയർച്ച ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങളിൽ പലർക്കും ഉണ്ടാകില്ല. എന്നാൽ സൂക്ഷ്മമായി ചില കാര്യങ്ങൾ പരിശോധിച്ചാൽ സാമ്പത്തികപരമായി ഉണ്ടാക്കുന്ന മാറ്റങ്ങൾ ലോകത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയൊക്കെ മനസ്സിലാക്കാൻ സാധിക്കും. അതിൽ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങളാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്.
- 1960 കാലഘട്ടങ്ങളിൽ മാസം 50 രൂപ ഉണ്ടായിരുന്നെങ്കിൽ ഒരു കുടുംബത്തിന് സുഖമായി ജീവിക്കാമായിരുന്നു. ഇത് 1980 കാലഘട്ടങ്ങളിൽ ഒരു കുടുംബത്തിന് 500 രൂപ മാസ വരുമാനം ഉണ്ടെങ്കിൽ ആ കുടുംബത്തിന് മാന്യമായി ജീവിക്കാമായിരുന്നു. ഇത് 2000 എത്തിയ സമയത്ത് 5000 രൂപ ഒരു കുടുംബത്തിന് മാസം ലഭിച്ചാൽ വളരെ ബുദ്ധിമുട്ടില്ലാതെ ഒരു കുടുംബത്തിന് ജീവിക്കാൻ സാധിക്കുമായിരുന്നു. ഇടതരത്തിന് മുകളിലുള്ള ഒരു കുടുംബം ആയി മുന്നോട്ടു പോകാൻ സാധിക്കുമായിരുന്നു. ഇത് ഇപ്പോൾ 2021 കാലഘട്ടം ആയപ്പോൾ ഒരു കുടുംബത്തിന് സുഭിക്ഷമായി ജീവിക്കാൻ 50,000 രൂപ വേണമെന്നായി മാറി. ഈ റേഷ്യോ വച്ച് നോക്കുകയാണെങ്കിൽ 2040 ആകുമ്പോൾ ഒരു കുടുംബത്തിന് എത്ര രൂപ കിട്ടിയാൽ സാധിക്കും എന്ന് നിങ്ങൾക്ക് നോക്കിയാൽ മനസ്സിലാകും. 2040 നോട് അടുക്കുമ്പോൾ ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ടത്. 50,000 രൂപ എന്നൊക്കെ പറയുന്നത് വളരെ തുച്ഛമായ ശമ്പളമായി മാറും. 2040 അടുക്കുമ്പോൾ 5 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു കുടുംബത്തിന് നന്നായി കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ഇത് വ്യക്തമായ ഒരു കണക്കാണ് സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാൻ സാധിക്കും.
- ഓരോ കാലഘട്ടത്തിലും തൊഴിൽ രംഗത്തിന് വളരെയധികം വ്യത്യാസങ്ങൾ വരുന്നുണ്ട്. 1960 കാലഘട്ടങ്ങളിൽ ശാരീരിക ജോലിക്കായിരുന്നു വളരെ പ്രാധാന്യം ഉണ്ടായിരുന്നത്. എന്നാൽ ഇത് 2000 എത്തുന്ന സമയത്ത് ശാരീരിക ജോലിയെക്കാളും വൈറ്റ് കോളർ ജോബുകൾക്ക് വളരെ പ്രാധാന്യം വന്ന് തുടങ്ങി. ഇന്ന് നിങ്ങളുടെ സാങ്കേതികവിദ്യയിലുള്ള അറിവും അനുഭവവും പരിഗണിച്ചാണ് ശമ്പള വർദ്ധനവിലേക്ക് മാറുന്നത്. 2O40 എത്തുമ്പോൾ നിങ്ങളുടെ ബുദ്ധിയും ശാരീരികവുമായ പ്രവർത്തനങ്ങൾക്ക് അല്ല ടെക്നോളജി ഉപയോഗിക്കുവാനുള്ള കഴിവിനെയാണ് അറിവായി കണക്കാക്കുക. എഐയുടെ കാലഘട്ടമാണ് ഇനി വരാൻ പോകുന്നത്. ആ കാലഘട്ടത്തിൽ വൈറ്റ് കോളർ ജോബ് ബ്ലൂ കളർ ജോബ് രണ്ടും പരിപൂർണ്ണമായി നശിക്കും രണ്ടിനും ഒരു പ്രാധാന്യവും ഇല്ലാതാകും. അതുകൊണ്ട് തന്നെ ഈ മാറ്റം മനസ്സിലാക്കിക്കൊണ്ട്, അടുത്ത ഒരു മാറ്റം എന്ന് പറയുന്നത് ഇത് ഉപയോഗിക്കാൻ അറിയുന്ന ആളുകളിലേക്ക് ആണ് ലോകം മാറാൻ പോകുന്നത്. 2040 എത്തുന്ന ചെറുപ്പക്കാർ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുകയും അവരുടെ പ്രൊഫഷനെ ആ തരത്തിലേക്ക് മാറ്റുവാനും ശ്രമിക്കാം. ഇങ്ങനെ ശ്രമിക്കുന്നവർ മാത്രമായിരിക്കും ജീവിതത്തിൽ വിജയിക്കുക അല്ലാത്തവർ പിന്തള്ളപ്പെടും.
- സമ്പത്ത് ഓരോ കാലഘട്ടത്തിലും ഓരോ രീതിയിലാണ്. ഒരു കാലഘട്ടത്തിൽ ഇത് കൃഷിഭൂമിയായിരുന്നു പിന്നെ അത് മാറി ഗോൾഡിലേക്ക് എത്തി ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. ഇനി വരുന്ന കാലഘട്ടത്തിൽ ഡിജിറ്റൽ കറൻസിയും. വസ്തുക്കൾ എന്ന് പറയുമ്പോൾ ഔട്ടർ ഗ്രാമങ്ങളിൽ ഉള്ള വസ്തുക്കൾക്ക് വില കുറയുകയും നഗരകേന്ദ്രീകൃതമായ വസ്തുക്കൾക്ക് മാത്രം വിലയുണ്ടാകുന്ന ഒരു കാലഘട്ടത്തിലേക്ക് ആണ് വന്നുകൊണ്ടിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാൽ കൃഷിഭൂമി ഒക്കെ ഇന്ന് കൃഷി ചെയ്യാൻ ആളില്ലാതെ 80 ശതമാനം സ്ഥലങ്ങളിലും ഒഴിഞ്ഞു കിടക്കുകയാണ്. അതേസമയം നഗരപ്രദേശങ്ങളിലെ വളർച്ച ദ്രുതഗതിയിലുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമപ്രദേശങ്ങൾ സഞ്ചാരയോഗ്യമായ പാതയുള്ള വശങ്ങളിലുള്ള സ്ഥലങ്ങളിൽ മൂല്യങ്ങൾ ഉണ്ട്. ഇനിയുള്ള കാലഘട്ടത്തിൽ വസ്തുക്കളുടെ വില കുറയുകയും വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന തരത്തിലുള്ള വസ്തുക്കൾക്കും മാത്രമായിരിക്കും മൂല്യ വർദ്ധന ഉണ്ടാവുക. അതോടൊപ്പം ഡിജിറ്റൽ കറൻസിക്കാണ് വളരെയധികം പ്രാധാന്യം ഉണ്ടാകാൻ പോകുന്നത്. അതുപോലെ തന്നെ മ്യൂച്ചൽ ഫണ്ട് ,ഷെയർ വാല്യൂ ഇവയ്ക്കൊക്കെ വളരെ പ്രാധാന്യമുണ്ട്. ആളുകൾ കൂടുതലും ഈ കാര്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കുകയും ചെയ്യും.ഇനി വളരെ വ്യത്യസ്തമായ ഒരു സാമ്പത്തിക ലോഗമാണ് ഉണ്ടാകാൻ പോകുന്നത്. ഇതിനെക്കുറിച്ച് വളരെ വ്യക്തമായി ഒരു സാക്ഷരത ഇല്ലെങ്കിൽ എങ്ങനെയാണ് ഷെയർ മാർക്കറ്റ് ഡിജിറ്റൽ കറൻസി എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിൽ നിങ്ങൾ പറ്റിക്കപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് പഴയ തലമുറയ്ക്ക് വളരെയധികം അബദ്ധങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് വ്യക്തമായ പഠനം ഉണ്ടാകേണ്ടതുണ്ട്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
കുട്ടികളിൽ ശരിയായ പെരുമാറ്റം വളർത്താനുള്ള മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.