Sections

പതിനെട്ടാമത് ഫ്യൂറ റീട്ടെയിൽ ജൂവലർ അവാർഡ്‌സ് കല്യാൺ ജൂവലേഴ്‌സിൻറെ സെലിബ്രേറ്റിംഗ്എവരിഇന്ത്യൻ ഈ വർഷത്തെ മികച്ച ടിവി പ്രചാരണ പുരസ്‌കാരം

Wednesday, Aug 09, 2023
Reported By Admin
Kalyan Jewellers

കൊച്ചി: പതിനെട്ടാമത് എഡിഷൻ ഫ്യൂറ റീട്ടെയ്ൽ ജൂവലർ ഇന്ത്യ അവാർഡ്സിൽ കല്യാൺ ജൂവലേഴ്സിൻറെ സെലിബ്രേറ്റിംഗ്എവരിഇന്ത്യൻ എന്ന ദീപാവലി പ്രചാരണ പരിപാടി ഈ വർഷത്തെ മികച്ച ടിവി പ്രചാരണ പുരസ്കാരം സ്വന്തമാക്കി. മുംബൈയിൽ നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സോമസുന്ദരത്തിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യയിലെ ബുള്ളിയൻ, ജെംസ്, ആഭരണ വ്യവസായരംഗത്തെ പ്രശസ്തരും ഏറ്റവും ആദരണീയരും കൊമോഡിറ്റി എക്സ്ചേഞ്ച്, സെൻട്രൽ ബാങ്കുകൾ, ബുള്ളിയൻ ബാങ്കുകൾ എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തതായിരുന്നു പതിനെട്ടാമത് എഡിഷൻ ഫ്യൂറ റീട്ടെയ്ൽ ജൂവലർ പുരസ്കാര ചടങ്ങ്. ആഭരണരംഗത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പുരസ്കാര ചടങ്ങുകളിലൊന്നാണിത്.

2022-ൽ ദീപാവലിക്കായി പുറത്തിറക്കിയ സെലിബ്രേറ്റിംഗ്എവരിഇന്ത്യൻ പരസ്യപ്രചാരണം വലിയ ഹിറ്റായിരുന്നു. ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ യൂട്യൂബിൽ മാത്രം പത്ത് ദശലക്ഷം പേരാണ് ഈ പ്രചാരണപരിപാടി കണ്ടത്. കല്യാൺ ജൂവലേഴ്സിൻറെ ആഗോള ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ ജയ ബച്ചൻ, അക്കിനേനി നാഗാർജുന, ശിവ രാജ്കുമാർ, പ്രഭു ഗണേശൻ എന്നിവരും പ്രചാരണത്തിൽ അണിനിരന്നു. ഈ ഉത്സവകാല പ്രചാരണ പരിപാടിയിൽ യുവതാരങ്ങളായ കല്യാണി പ്രിയദർശൻ, പൂജ സാവന്ത്, റിതഭാരി ചക്രബർത്തി, കിഞ്ചാൽ രാജ്പ്രിയ, റജീന കസാൻഡ്ര എന്നിവരും ദീപാവലിയോട് അനുബന്ധിച്ചുള്ള വിവിധ വ്യക്തിഗത, പ്രാദേശിക പാരമ്പര്യങ്ങൾ അവതരിപ്പിച്ചു.


ഫ്യൂറ റീട്ടെയ്ൽ ജൂവലർ ഇന്ത്യ അവാർഡ്സിൽ കല്യാൺ ജൂവലേഴ്സിൻറെ സെലിബ്രേറ്റിംഗ്എവരിഇന്ത്യൻ എന്ന ദീപാവലി പ്രചാരണ പരിപാടിക്ക് ലഭിച്ച മികച്ച ടിവി പ്രചാരണത്തിനുള്ള പുരസ്കാരം കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സോമസുന്ദരത്തിൽ നിന്നും ഏറ്റുവാങ്ങുന്നു. നടി സാനിയ മൽഹോത്ര സമീപം

ഏറെ ആദരിക്കപ്പെടുന്ന വേദിയിൽ ഈ വർഷത്തെ മികച്ച ടിവി പ്രചാരണത്തിനുള്ള പുരസ്കാരം നേടുകയെന്നത് വലിയ ആദരവായാണ് കണക്കാക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ പറഞ്ഞു. കല്യാൺ ജൂവലേഴ്സിലെ എല്ലാവർക്കും വളരെ സവിശേഷമായി തോന്നിയിരുന്ന ദീപാവലി പ്രചാരണപരിപാടിയായിരുന്നു സെലിബ്രേറ്റിംഗ്എവരിഇന്ത്യൻ. ദീപാവലിയുടെ അവസരത്തിൽപരമ്പരാഗതമായ ആഘോഷങ്ങളും ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്ന ജീവിതത്തിലെ നിമിഷങ്ങളും അവതരിപ്പിക്കുക എന്നതായിരുന്നു ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ച ഞങ്ങളുടെ ബ്രാൻഡ് അംബാസിഡർമാർക്കും വൈദഗ്ദ്ധ്യത്തോടെ ഇന്ത്യയുടെ സാരാംശം കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ച ക്രിയേറ്റീവ് സംഘത്തിനും നന്ദി. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിനുള്ള ഉപഹാരമാണ് സെലിബ്രേറ്റിംഗ്എവരിഇന്ത്യൻ പ്രചാരണപരിപാടി എന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങളിലെ നിക്ഷേപത്തിനുള്ള പുതിയ അവസരങ്ങളും നവീനമായ ഉത്പന്നവിഭാഗങ്ങളും തുറന്നുകൊടുക്കുന്നതിനായി കല്യാൺ ജൂവലേഴ്സ് തുടർച്ചയായി ഉത്പന്നങ്ങളുടെ കാറ്റലോഗ് വിപുലപ്പെടുത്തുകയും പുതുക്കുകയും ചെയ്തുവരികയാണ്. സ്വർണത്തിൻറെ പരിശുദ്ധിയെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനായി കല്യാൺ ജൂവലേഴ്സ് വിവിധ ഉദ്യമങ്ങൾക്ക് തുടക്കം കുറിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരികയാണ്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾ വിവിധ പരിശുദ്ധി പരിശോധനയ്ക്കു വിധേയമാകുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്യപ്പെട്ടവയുമാണ്. കൂടാതെ പരിശുദ്ധി ഉറപ്പാക്കുന്നതിനും ജീവിതകാലം മുഴുവൻ സൗജന്യമായി ആഭരണങ്ങളുടെ മെയിൻറനൻസ് നടത്തുന്നതിനും വിശദമായി ഉത്പന്ന വിവരങ്ങളും സുതാര്യമായ കൈമാറ്റവും മാറ്റിവാങ്ങുന്നതിനുള്ള നയങ്ങളും ഉൾക്കൊള്ളുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഏറ്റവും മികച്ചത് ഉപയോക്താക്കൾക്ക് നല്കണമെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.