- Trending Now:
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖാന്തിരം മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് ഓഫ് ഹോൾട്ടികൾച്ചർ (എം.ഐ.ഡി.എച്ച്) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത പദ്ധതികൾക്ക് ധനസഹായം നൽകുന്നു. സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിൽ ഉൾപ്പെടുത്തിയാണ് ധനസഹായം. വ്യക്തികൾ, കർഷക കൂട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്ട്രേഡ് സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ, ട്രസ്റ്റുകൾ, വനിതാ കർഷക സംഘങ്ങൾ, 25 അംഗങ്ങളെങ്കിലും ഉള്ള സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവർക്കാണ് സഹായത്തിന് അർഹതയുള്ളത്. പദ്ധതി പൂർത്തീകരണത്തിന് ശേഷം മൂല്യ നിർണ്ണയത്തിന് ആനുപാതികമായാണ് സഹായധനം അനുവദിക്കുക. വായ്പാബന്ധിതമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പായ്ക്ക് ഹൗസുകൾ സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും, കൺവെയർ ബെൽറ്റ് തരംതിരിക്കൽ, ഗ്രേഡിംഗ്, കഴുകൽ, ഉണക്കൽ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 25 ലക്ഷം രൂപയും, പ്രീ കൂളിംഗ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളിൽ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികൾക്ക് യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും. പരമാവധി 5000 മെട്രിക് എന്ന പരിധിക്ക് വിധേയമായി കോഡ് സ്റ്റോറേജുകൾ (ടൈപ്പ് 1) സമതല പ്രദേശങ്ങളിൽ 2800 രൂപ/ മെട്രിക് ടണ്ണും, മലയോര പ്രദേശങ്ങളിൽ 4000 രൂപ/ മെട്രിക് ടണ്ണും, കോൾഡ് സ്റ്റോറേജുകൾ (ടൈപ്പ് 2 ) സമതല പ്രദേശങ്ങളിൽ 3500 രൂപ/ മെട്രിക് ടണ്ണും, മലയോര പ്രദേശങ്ങളിൽ 5000 രൂപ/ മെട്രിക് ടണ്ണും ധന സഹായമായി നൽകും.
റീഫർ വാനുകൾക്കായി സമതല പ്രദേശങ്ങളിൽ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളിൽ 13 ലക്ഷം രൂപയും, റൈപ്പനിങ് ചേംബറിന് സമതല പ്രദേശങ്ങ ളിൽ 35000 രൂപ/ ടൺ, മലയോരപ്രദേശങ്ങളിൽ 50,000 രൂപ ടൺ, പ്രൈമറി/ മൊബൈൽ/ മിനിമൽ പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോര പ്രദേശങ്ങളിൽ 13.15 ലക്ഷം രൂപയും പുതിയ പ്രിസർവേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും നിലവിലുള്ള പ്രിസർവേഷൻ യൂണിറ്റ് കൾക്ക് യൂണിറ്റൊന്നിന് 50,000 രൂപയും ധനസഹായമായി ലഭിക്കും.
ഹോർട്ടികൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികൾ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും (35%) മലയോര പ്രദേശങ്ങളിൽ 7.5 ലക്ഷം രൂപയും (50%), പഴം/പച്ചക്കറി ഉന്ത് വണ്ടികൾക്ക് 15000 രൂപയും (50%), ശേഖരണം, തരംതിരിക്കൽ, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 6 ലക്ഷം രൂപയും (40%) മലയോര പ്രദേശങ്ങളിൽ (50%) 8.25 ലക്ഷം രൂപയുമാണ് ധനസഹായം. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ഓഫീസുമായോ, www.shm.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9495206424.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.