Sections

കൂൺഗ്രാമങ്ങൾ രൂപീകരിക്കുന്നതിന് ധനസഹായം നൽകുന്നു

Thursday, Jul 04, 2024
Reported By Admin
Funding is provided for setting up mushroom villages

സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ രാഷ്ട്രിയ കൃഷി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 100 കൂൺഗ്രാമങ്ങൾ രൂപീകരിക്കുന്നതിന് ധനസഹായം നൽകുന്നു. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും 2 വൻകിട കൂൺ ഉത്പാദന യൂണിറ്റുകളും 1 കൂൺ വിത്തുൽപ്പാദന യൂണിറ്റും 3 കൂൺ സംസ്കരണ യൂണിറ്റുകളും 2 പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉൽപ്പാദന യൂണിറ്റുകളും ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. ഇത്തരം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതാണ്.

ചെറുകിട കൂൺ ഉത്പാദന യൂണിറ്റ്, വൻകിട കൂൺ ഉത്പാദന യൂണിറ്റ്, കൂൺ വിത്തുൽപാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനം നിരക്കിലും കമ്പോസ്റ്റ് ഉത്പാദന യൂണിറ്റ്, പായ്ക്ക് ഹൗസ് യൂണിറ്റ്, കൂൺ സംസ്കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്സിഡി നൽകുന്നതായിരിക്കും.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ) ജില്ലാ ഹോർട്ടികൾച്ചർ മിഷൻ മുഖേന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയ്ക്കായുള്ള അപേക്ഷകൾ AIMS Portal മുഖേന ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.