Sections

നാളികേര വികസന ബോർഡ് ധനസഹായം നൽകുന്നു

Sunday, Jul 07, 2024
Reported By Admin
Coconut Development Board

നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര വികസന ബോർഡ് ധനസഹായം നൽകുന്നു. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉപയോഗിച്ച് തെങ്ങു പുതുകൃഷി പദ്ധതിയിലൂടെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. അപേക്ഷാ ഫോം ബോർഡിന്റെ www.coconutboard.gov.in എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബോർഡിൽ സമർപ്പിക്കുന്ന കർഷകർക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ലഭിക്കും. ഒന്നാം വർഷ സബ്സിഡി ലഭിച്ചതിനു ശേഷം രണ്ടാം വർഷത്തിലേയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484- 2377266 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.