Sections

സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം-മത്സ്യമേഖലയിലെ വനിതാ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം

Tuesday, Jul 16, 2024
Reported By Admin
Funding for Self-Employment

ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിർ വിമെൻ (സാഫ്) വഴി തീരമൈത്രി പദ്ധതി പ്രകാരം സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി മത്സ്യമേഖലയിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ (FFR) ഉൾപ്പെട്ടിട്ടുള്ള 20 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾ ആയിരിക്കണം. 2 മുതൽ 5 പേരടങ്ങിയ (ഗ്രൂപ്പ യാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രകൃതി ദുരന്തങ്ങളിൽ ഇരയാക്കപ്പെട്ടവർ, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗ ളായ സ്ത്രികൾ 20 മുതൽ 40 വയസ്സിനിടയിലുള്ളവർ, തീരനൈപുണ്യ കോഴ്സിൽ പങ്കെടുത്തവർ, കഴിഞ്ഞ വർഷങ്ങളിൽ സാഫ് സംഘടിപ്പിച്ച ഡിജിറ്റൽ മീഡിയ & മാർക്കറ്റിംഗ് കോഴ്സിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണനയുണ്ട്. കൂടാതെ ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ, ശാരീരിക മാനസിക ബുദ്ധിമുട്ടുള്ള കുട്ടികളുടെ അമ്മമാർ, വിധവകൾ, എന്നീ ദുർബല വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്. ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നവരെ ഏകാംഗ പ്രവർത്തന യൂണിറ്റുകൾ സ്ഥാപിക്കുന്നതിലേക്കും പരിഗണിയ്ക്കുന്നതാണ്. സാഫിൽ നിന്നും മുൻപ് സഹായം കിട്ടിയവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75% ഗ്രാന്റും, 20% ബാങ്ക് ലോണും. 5% ഗുണഭോക്ത്യ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി 1 ലക്ഷം രൂപ നിരക്കിൽ 5 പേർ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി 5 ലക്ഷം രൂപ വരെ ഗ്രാന്റ് ആയി ലഭിക്കും.

മൂല്യവർദ്ധിത മത്സ്യസംസ്കരണം - ഡ്രൈ ഫിഷ്, ഹോട്ടൽ / റസ്റ്ററന്റ്, ഫ്രഷ് ഫിഷ് യൂണിറ്റ്, ടെയിലറിംഗ് & ഗാർമെന്റ്റിസ്, ഫ്ളോർമിൽ, പ്രൊവിഷൻ സ്റ്റോർ, ബ്യൂട്ടി പാർലർ, ബേക്കറി / ഫുഡ് പ്രൊസസ്സിംഗ് യൂണിറ്റ്, കാറ്ററിങ് സർവ്വീസ്, പഴം പച്ചക്കറി മൂല്യ വർദ്ധിത ഉത്പന്നയൂണിറ്റ്, പെറ്റ് ആനിമൽ ഷോപ്പ്, / ബ്രീഡിംഗ് യൂണിറ്റ്, ഗാർഡൻ സെറ്റിംഗ് &നഴ്സറി, ലാബ് & മെഡിക്കൽ സ്റ്റോർ, ഹോം മെയിഡ് ടോയ്ലറ്ററിസ്, പകൽ വീട്, പാലിയേറ്റിവ് കെയർ യൂണിറ്റ്, ഫിറ്റ്നെസ്സ് സെന്റർ, കുട നിർമ്മാണ യൂണിറ്റ് എന്നിങ്ങനെയുള്ള യൂണിറ്റുകൾ ഈ പദ്ധതി വഴി ആരംഭിക്കാവുന്നതാണ്. അപേക്ഷകൾ അതത് മത്സ്യഭവനുകൾ വഴിയും, നോഡൽ ഓഫീസ് സാഹ്, ശക്തി കുളങ്ങര വഴിയും www.fisheries.kerala.gov.in, www.safkerala.org വെബ്സൈറ്റുകളിലും ലഭിക്കുന്നതാണ്. അവസാന തീയതി ജൂലൈ 25 .ഫോൺ 8547783211, 9809417275.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.