- Trending Now:
കോട്ടയം: സപ്ളൈകോ വഴി നെല്ലു സംഭരിച്ച വകയിൽ കർഷകർക്കു നൽകാനുള്ള തുകയിൽ 117.44 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ എം.എസ്. ജോൺസൺ അറിയിച്ചു. 14.91 കോടി രൂപയാണ് ഇനി വിതരണം ചെയ്യാനുള്ളത്.
2022-2023 വർഷം രണ്ടാം കൃഷി സീസണിൽ നെല്ലു സംഭരിച്ച വകയിൽ 132.35 കോടി രൂപയാണ് ജില്ലയിലെ കർഷകർക്കു നൽകാനുണ്ടായിരുന്നത്. 46,734 മെട്രിക് ടൺ നെല്ലാണ് ആകെ സംഭരിച്ചത്. 2023 മാർച്ച് 28 വരെ 31.78 കോടി രൂപ വിതരണം ചെയ്തിരുന്നു. പിന്നീട് ജൂൺ 18 വെര കനറാ ബാങ്കിലൂടെ 37 കോടി രൂപയും ഫെഡറൽ ബാങ്കിലൂടെ 20.66 കോടി രൂപയും എസ്.ബി.ഐയിലൂടെ 28 കോടി രൂപയും വിതരണം ചെയ്തതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. മേയ് 15 വരെയുള്ള പേ ഓർഡർ പ്രകാരമുള്ള തുക വിതരണമാണ് ഇപ്പോൾ വിവിധബാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. മേയ് 15നു ശേഷമുള്ള 2.75 കോടി രൂപയുടെ വിതരണം ആരംഭിച്ചിട്ടില്ലെന്നും പാഡി ഓഫീസർ അറിയിച്ചു.
കാർഷിക സേവനങ്ങൾ സ്മാർട്ട് ആക്കുന്നതിനാണ് പ്രഥമ പരിഗണന: കൃഷിമന്ത്രി ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.