Sections

റബ്ബർ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൂർണ്ണ പിന്തുണ ഉണ്ടാകും: കേന്ദ്ര മന്ത്രി 

Friday, Apr 21, 2023
Reported By admin
centre government

രാജ്യത്ത് നിന്നുള്ള റബ്ബറുത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു


രാജ്യത്തെ റബ്ബർ വ്യവസായത്തിൻറെ വളർച്ചയിലും പ്രകൃതിദത്തറബ്ബറിൻറെ ഉത്പാദനത്തിലും  രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിൽ റബ്ബർ ബോർഡ് വഹിച്ച  പങ്കിനെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ പ്രശംസിച്ചു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന റബ്ബർ ആക്ട് നിലവിൽ വന്നതിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് റബ്ബർബോർഡിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.

പ്രകൃതിദത്ത റബ്ബറിൻറെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിൽ ബോർഡ് നടത്തിയ ഇടപെടലുകൾ  രാജ്യത്ത് നിന്നുള്ള റബ്ബറുത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു. 2047-ൽ  ഇന്ത്യയെ ഒരു വികസിതരാജ്യമാക്കി മാറ്റുന്നതിൽ ബോർഡിന് സുപ്രധാനപങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  റബ്ബർമേഖലയിലെ  പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബോർഡ് നടത്തുന്ന ശ്രമങ്ങൾക്ക് കേന്ദ്രസർക്കാരിൻറെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ റബ്ബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. തോമസ് ചാഴിക്കാടൻ എം.പി. യോഗം ഉദ്ഘാടനം ചെയ്തു.



പൊതുസമ്മേളനത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ, ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹാ, അസം മുഖ്യമന്ത്രി ശ്രീ. ഹിമന്ത ബിശ്വാസ് ശർമ്മ എന്നിവരും വീഡിയോ സന്ദേശങ്ങൾ നൽകി.  ഇ-മാർക്കറ്റ് പ്ലാറ്റ്‌ഫോമിൽ പങ്കെടുക്കുന്നവർക്കായി ബോർഡ് പ്രഖ്യാപിച്ച 'ഏംറൂബ് അക്കോലൈഡ്‌സ് 2023' ഏർലി അഡോപ്റ്റർ' എന്നീ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രദർശനം ഇന്ന് സമാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.