- Trending Now:
രാജ്യത്ത് ഇതാദ്യമായാണ് ആയുര്‍വേദ ഭക്ഷണ വിഭാഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആയുര്‍വേദ ഭക്ഷണ വിഭാഗത്തിനായുള്ള നിയന്ത്രണങ്ങള്‍ വിജ്ഞാപനമിറക്കി. ആയുര്‍വേദം നിര്‍ദ്ദേശിച്ച പാചകകൂട്ടുകളായ ഹെര്‍ബല്‍ ന്യൂട്രീഷണല്‍ സപ്ലിമെന്റുകളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണ വ്യക്തത ഇതോടെ കൊണ്ടുവരും.
രാജ്യത്ത് ഇതാദ്യമായാണ് ആയുര്‍വേദ ഭക്ഷണ വിഭാഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ആധികാരിക ആയുര്‍വേദ പുസ്തകങ്ങളിലും ചട്ടങ്ങളിലും വിവരിച്ചിരിക്കുന്ന പാചകക്കൂട്ടുകള്‍, ചേരുവകള്‍ എന്നിവയ്ക്ക് അനുസൃതമായാണ് ഇത്തരം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്, അതിനാല്‍ ആയുര്‍വേദ ഡയറ്റ് അല്ലെങ്കില്‍ പഥ്യത്തിന് അനുസൃതമായി ഡോക്ടമാരുടെ ശുപാര്‍ശയോടെ മാത്രമേ കഴിക്കാവൂ എന്ന് പാക്കറ്റില്‍ എഴുതണം.
ലേബലിങ്, അനുവദനീയമായ അഡിറ്റീവുകളുടെ അളവും നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങളും, ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളുടെ ലോഗോയും 'ഭക്ഷണ ഉപയോഗത്തിന് മാത്രം' എന്ന മുന്നറിയിപ്പും ഉപദേശവും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് വിജ്ഞാപനത്തിലുണ്ട്.
ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളെ രോഗങ്ങളുടെ ചികിത്സയെക്കുറിച്ചോ ചികിത്സിക്കുന്നതിനെക്കുറിച്ചോ എന്തെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും നിയന്ത്രണങ്ങള്‍ തടയുന്നു. 'ലേബലിംഗും അവതരണവും പരസ്യവും ആയുര്‍വേദ ഭക്ഷണത്തിന് ഒരു മനുഷ്യ രോഗത്തെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ സുഖപ്പെടുത്തുന്നതിനോ അത്തരം ഗുണങ്ങളെ പരാമര്‍ശിക്കുന്നതിനോ ഉള്ള കഴിവുണ്ടെന്ന് അവകാശപ്പെടരുത്,' വിജ്ഞാപനത്തില്‍ പറയുന്നു.
'രോഗ-സാധ്യത കുറയ്ക്കല്‍' തുടങ്ങിയ അവകാശവാദങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍ നിന്ന് 'തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള മുന്‍കൂര്‍ അനുമതികള്‍' എടുക്കേണ്ടതുണ്ട്. ആരോഗ്യ ആനുകൂല്യ വാദങ്ങള്‍ക്ക് ആധികാരിക ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതികള്‍ ആവശ്യമില്ല.
ശിശുക്കള്‍ക്കുള്ളതല്ല
ആയുര്‍വേദ ഭക്ഷണ ഉല്‍പ്പന്നത്തിന്റെ എല്ലാ ലേബലുകളിലും ഭക്ഷണം കൊണ്ടുള്ള ഉദ്ദേശം, എത്ര വയസുള്ളവര്‍ക്ക് കഴിക്കാം, ഉപയോഗ കാലയളവ് എന്നിവ നിര്‍ബന്ധമായും വ്യക്തമാക്കേണ്ടതുണ്ട്. '24 മാസം വരെ പ്രായമുള്ള ശിശുക്കള്‍ക്ക് വേണ്ടി ആയുര്‍വേദ ആഹാരം നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യരുത്,'.
ഈ വിഭാഗത്തിലെ അവകാശവാദങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കുന്നതിനും ആയുര്‍വേദ ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ്, സര്‍ട്ടിഫിക്കേഷന്‍, ലബോറട്ടറി അക്രഡിറ്റേഷന്‍, ടെസ്റ്റിംഗ് അല്ലെങ്കില്‍ ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എഫ്എസ്എസ്എഐ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രസക്തമായ വിദഗ്ധരെ ഉള്‍പ്പെടുത്തി ആയുഷ് മന്ത്രാലയത്തിന് കീഴില്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കും. .
അഡിറ്റീവുകള്‍
ആയുര്‍വേദ ഭക്ഷണത്തില്‍ അനുവദനീയമായ അഡിറ്റീവുകളുടെ പട്ടികയും ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. അത്തരം ഉല്‍പ്പന്നങ്ങളില്‍ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും ചേര്‍ക്കാന്‍ കഴിയില്ല. എന്നിരുന്നാലും, അത്തരം ഉല്‍പ്പന്നങ്ങളില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ ലേബലില്‍ കൊടുക്കണം.
'ലൈസന്‍സിംഗ് സമയത്ത് ചേരുവകള്‍ക്കായി സ്വീകരിച്ച പരിശുദ്ധി മാനദണ്ഡങ്ങളെക്കുറിച്ചും തുടര്‍ന്നുള്ള മാറ്റങ്ങളെക്കുറിച്ചും ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍ യഥാസമയം വിവരങ്ങള്‍ നല്‍കണം,' നിയന്ത്രണങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
1940-ലെ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിന്റെ ഷെഡ്യൂള്‍ ഇ-1 പ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന ആയുര്‍വേദ മരുന്നുകളോ മരുന്നുകളോ ഡ്രഗ് ആന്റ് കോസ്മെറ്റിക്സ് നിയമങ്ങളും 2022 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ (ആയുര്‍വേദ ഭക്ഷണ) ചട്ടങ്ങള്‍ക്ക് കീഴില്‍ വരുന്നതല്ലെന്ന് FSSAI വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.