Sections

Fssai വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി

Friday, Jun 24, 2022
Reported By Admin

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, റീ പായ്ക്കിംഗ് എന്നിവയ്ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(fssai) ലൈസന്‍സ് നേടിയിട്ടുള്ള സംരംഭകര്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30 ആണ്. ലൈസന്‍സ് പോര്‍ട്ടല്‍ വഴി നേരിട്ടോ,അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ റിട്ടേണ്‍ സമര്‍പ്പിക്കാം. അവസാന തീയതിക്ക് ശേഷം ഒരു ദിവസം നൂറു രൂപ എന്ന കണക്കില്‍ പിഴ ഈടാക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഭക്ഷ്യ സുരക്ഷ അസി.കമ്മീഷണര്‍ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍ : 0474-2766950


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.