Sections

അടുത്ത മാസം മുതല്‍ മികച്ച വരുമാനം നേടാവുന്ന കൃഷിരീതി

Saturday, Apr 30, 2022
Reported By admin
farm

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇതിന്റെ കൃഷിരീതി. ഈ വിഭാഗത്തില്‍ ഉള്ള പുല്ലിനങ്ങള്‍ തറയില്‍ പടര്‍ന്നു തഴച്ചുവളരുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു


കന്നുകാലി വളര്‍ത്തലില്‍ ഏറ്റവും പ്രധാനമായി ആവശ്യം വരുന്നവയാണ് തീറ്റപുല്ലുകള്‍. കേരളത്തില്‍ നിരവധി കന്നുകാലി കര്‍ഷകരുള്ളതിനാല്‍ തീറ്റപുല്‍ കൃഷി ലാഭം നല്‍കുന്നവയായിരിക്കും. പുല്ലിനങ്ങളില്‍ ഏറ്റവും മികച്ചതാണ് ബ്രോക്കേറിയ വര്‍ഗ്ഗത്തില്‍ ഉള്ള പുല്ലുകള്‍. കന്നുകാലി വളര്‍ത്തലില്‍ തീറ്റച്ചെലവ് കുറയ്ക്കുവാന്‍ വേണ്ടി പ്രധാനമായും കൃഷി ചെയ്യുന്ന പുല്ലിനങ്ങളില്‍ ഏറ്റവും മികച്ചതാണ് ബ്രോക്കേറിയ വര്‍ഗ്ഗത്തില്‍ ഉള്ള പുല്ലുകള്‍.

ബ്രോക്കേറിയ പുല്ലിനങ്ങളില്‍ മുഖ്യമായും അഞ്ച് ഇനങ്ങളാണ് ഉള്‍പ്പെടുന്നത്. കോങ്കോ സിഗനല്‍ സിഗനല്‍, പാലിസയ്ഡ് തുടങ്ങിയ ഇനങ്ങള്‍ കര പ്രദേശത്ത് കൃഷി ചെയ്യാന്‍ മികച്ചവയാണ്. ചതുപ്പില്‍ കൃഷി ചെയ്യുവാന്‍ ഏറ്റവും മികച്ചത് പാര പുല്ല്, ക്രീപ്പിംഗ് സിഗനല്‍ തുടങ്ങിയവയാണ്. ഈ ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിളവ് തരുന്നത് പാലിസയ്ഡ് ഇനമാണ്. 

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഇതിന്റെ കൃഷിരീതി. ഈ വിഭാഗത്തില്‍ ഉള്ള പുല്ലിനങ്ങള്‍ തറയില്‍ പടര്‍ന്നു തഴച്ചുവളരുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ശക്തിയായ വേരുപടലം ഉള്ളതുകൊണ്ട് അതിര്‍വരമ്പുകളിലും കയ്യാലകളിലും ചരിവുള്ള പ്രദേശങ്ങളിലും വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയുവാനും ഉപകാരപ്രദമാണ്.

മെയ് മാസങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യുന്നത് ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് ഏകദേശം ആറ് കിലോ ഗ്രാം വിത്ത് വേണ്ടിവരുന്നു. പുല്ലിന്റെ കടകള്‍ പിഴുതു നട്ടും കൃഷിചെയ്യാം. മണ്ണ് കിളച്ചൊരുക്കി വിത്ത് ആദ്യം വിതയ്ക്കുക. വിതയ്ക്കുന്നതിനു മുന്‍പ് ഒരു ഹെക്ടറിന് 5 ടണ്‍ ചാണകവും 250 കിലോഗ്രാം മസൂറി ഫോസും, 85 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി ചേര്‍ക്കണം.

വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ഹെക്ടറിന് 100 കിലോഗ്രാം എന്ന തോതില്‍ യൂറിയ നല്‍കുന്നത് ഇവിടെ വളര്‍ച്ചയുടെ വേഗം കൂട്ടുവാന്‍ സഹായകമാണ്. പുല്ലിന്റെ കടകള്‍ ആണ് നടുന്നതെങ്കില്‍ വരികള്‍ തമ്മില്‍ 40 സെന്റീമീറ്റര്‍ അകലവും ചുവടുകള്‍ തമ്മില്‍ 20 സെന്റീമീറ്റര്‍ അകലവും നല്‍കണം. വിത്ത് വിതച്ച് 75 ദിവസത്തിനുശേഷം ആദ്യത്തെ വിളവെടുപ്പ് സാധ്യമാകും. പിന്നീട് ഓരോ 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ ഇടവിട്ട് പുല്ല് അരിഞ്ഞു കന്നുകാലികള്‍ക്ക് കൊടുക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.