- Trending Now:
കൊച്ചി: ഈ വർഷം ഏപ്രിൽ ഒന്നു മുതൽ വാങ്ങുന്ന ആഭ്യന്തര ഓഹരികളിൽ 35 ശതമാനത്തിൽ കൂടുതൽ നിക്ഷേപമില്ലാത്ത മ്യൂച്വൽ ഫണ്ടുകൾക്ക് ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാകും. അതാതു വ്യക്തികൾക്കു ബാധകമായ നികുതി നിരക്കായിരിക്കും ഇവിടെ ചുമത്തുക. ഡെറ്റ് ഫണ്ടുകൾ, ഇൻറർനാഷണൽ ഫണ്ടുകൾ, ഗോൾഡ് ഫണ്ടുകൾ തുടങ്ങിയവയ്ക്ക് എല്ലാം ഇതേ രീതിയിൽ നിക്ഷേപം തുടരുന്ന കാലയളവു കണക്കിലെടുക്കാതെ തന്നെ വ്യക്തികൾക്കു ബാധകമായ നിരക്കിൽ നികുതി ചുമത്തും.
2023 എആർആർസി, ടിടിസി: നേട്ടം തുടർന്ന് ഹോണ്ട റേസിങ് ഇന്ത്യ റൈഡർമാർ... Read More
ഈ മാറ്റങ്ങളോടു കൂടി ഡെറ്റ് പദ്ധതികളും പരമ്പരാഗത നിക്ഷേപങ്ങളും നികുതി ബാധ്യതയുടെ കാര്യത്തിൽ തുല്യ സ്ഥിതിയിലായി. ഇതേ സമയം 2023 മാർച്ച് 31 വരെ ഡെറ്റ് ഫണ്ടുകളിലും ഇൻറർനാഷണൽ ഫണ്ടുകളിലും ഗോൾഡ് ഫണ്ടുകളിലും നടത്തുന്ന നിക്ഷേപങ്ങൾക്ക് നിർദ്ദിഷ്ട ഭേദഗതി ബാധകമായിരിക്കില്ല. ഇവയിലെ നിക്ഷേപങ്ങൾ മൂന്നു വർഷം പൂർത്തിയാക്കുമ്പോൾ ദീർഘകാല മൂലധന നേട്ട നികുതിക്കു വിധേയമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ പരമാവധി നേട്ടമുണ്ടാക്കാനായി നിക്ഷേപകർ തങ്ങളുടെ നിക്ഷേപം വിലയിരുത്തുകയും ആവശ്യമായ രീതിയിൽ പദ്ധതികളിലേക്കു പുനർവകയിരുത്തലുകൾ നടത്തുകയും ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.