Sections

മലയാളികൾക്ക് അഭിമാനമായി ഫ്രഷ് ടു ഹോം; ആമസോണിന്റെ ഭീമമായ ഫണ്ടിംഗ്

Friday, Feb 24, 2023
Reported By admin
kerala

ഒരു മലയാളി സ്റ്റാർട്ടപ്പിനു അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്


സംരംഭക രംഗത്തെ ഏവരും ഉറ്റുനോക്കുന്ന ഏറ്റവും പുതിയ വാർത്ത രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വില്പന പ്ലാറ്റ്ഫോമും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോമിൽ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഉൾപ്പെടെ പ്രമുഖ കമ്പനികൾ 104 മില്യൺ ഡോളർ (862 കോടി രൂപ) നിക്ഷേപിച്ചു എന്നതാണ്. ഒരു മലയാളി സ്റ്റാർട്ടപ്പിനു അഭിമാനിക്കാവുന്ന നേട്ടം തന്നെയാണിത്. .

മലയാളികൾക്ക് അഭിമാനിക്കാൻ വകനൽകുന്ന മറ്റൊരു വാർത്ത കൂടി വന്നിട്ടുണ്ട്. വ്യോമയാന ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ കൊണ്ട് അന്താരാഷ്ട്രതലത്തിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന തിരുവനന്തപുരത്തെ ഐ.ബി.എസ്.സോഫ്റ്റ് വെയർ കമ്പനി സമുദ്രഗതാഗത മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ പ്രമുഖ ഐ.ടി.സ്ഥാപനമായ അസഞ്ചർ ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക് സോഫ്റ്റ് വെയർ കമ്പനിയെ ഐ.ബി.എസ്.ഏറ്റെടുക്കും.

കൂടാതെ ചെന്നൈയിൽ പുതിയ സോഫ്റ്റ് വെയർ ഡവലപ്മെന്റ് സെന്റർ തുടങ്ങും. ഐ.ബി.എസിന്റെ നാലാമത്തെ ഡവലപ്മെന്റ് സെന്ററാണ് ചെന്നൈയിൽ തുറക്കുന്നത്. ഐ.ബി.എസ്.സോഫ്റ്റ് വെയർ എക്സിക്യൂട്ടിവ് ചെയർമാൻ വി.കെ. മാത്യൂസ് അറിയിച്ചതാണിക്കാര്യം. കേരളത്തിലെ നിക്ഷേപ സംരംഭകത്വ മേഖലക്ക് ഏറെ അന്താരാഷ്ട്ര പ്രാധാന്യം ഉറപ്പുവരുത്തുന്നതാണീ രണ്ടു നീക്കങ്ങളും.

ഫ്രഷ് ടു ഹോമിൽ 104 മില്യൺ ഡോളർ (862 കോടി രൂപ) യുടെ സീരീസ് ഡി (നാലാം റൗണ്ട്) ഫണ്ടിംഗിൽ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോണിനു പുറമേ അയൺ പില്ലർ, ഇൻവെസ്റ്റ്കോർപ്പ്, ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഒഫ് ദുബായ്, അസറ്റ് കാപിറ്റൽ, ഇ20 ഇൻവെസ്റ്റ്മെന്റ്, മൗണ്ട് ജൂഡി വെഞ്ച്വേഴ്സ്, ദല്ലാഹ് അൽ ബറാക്ക എന്നിവയാണ് നിക്ഷേപിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.