- Trending Now:
സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇനി ജനങ്ങള്‍ക്ക് നിശ്ചിത നിരക്കില്‍ വൈഫൈ ഡേറ്റാ വാങ്ങാം.
സൗജന്യ വൈഫൈ ലഭ്യമാക്കാനുളള കെ ഫൈ പദ്ധതിയുടെ 2,023 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വഴിയാണ് സൗകര്യം ഒരുക്കുന്നത്.
വിപണിയില്‍ എസ്ഐഎസ് ലിമിറ്റഡ് ഓഹരികള്‍ക്ക് വന്‍ കുതിപ്പ്... Read More
തിങ്കളാഴ്ച മുതല്‍ പദ്ധതിക്ക് തുടക്കമിട്ടു. നിലവില്‍ പൊതു ഇടങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വഴി ഒരു ജിബി ഡേറ്റയാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം പരിധി കഴിഞ്ഞാലും പണം നല്‍കി അധിക ഡേറ്റാ ഉപയോഗിക്കാന്‍ കഴിയും. പതിവുപോലെ ഒടിപി നല്‍കി വൈഫൈ കണക്ട് ചെയ്യാം. എന്നാല്‍ ഒരു ജിബി ഡേറ്റാ പൂര്‍ണ്ണമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുളള ഉപയോഗത്തിന് പണമടയ്ക്കാന്‍ ഫോണിലേക്ക് സന്ദേശമെത്തും.
യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാം. സംസ്ഥാനത്തെ ബസ് സ്റ്റേഷനുകള്‍,തദ്ദേശ സ്ഥാപനങ്ങള്‍,മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ ലഭ്യമാകുന്നത്.
അധിക ഡേറ്റാ ഉപയോഗത്തിന്റെ നിരക്കുകള്‍ ഇങ്ങനെ. ഒരു ജിബി ഡേറ്റയ്ക്ക് വില ഒന്‍പത് രൂപയും കാലാവധി ഒരു ദിവസവും. മൂന്നു ജിബി ഡേറ്റയ്ക്ക് വില 19 രൂപയും കാലാവധി മൂന്നു ദിവസവും. ഏഴ് ജിബി ഡേറ്റയ്ക്ക് വില 39 രൂപയും കാലാവധി ഏഴ് ദിവസവും. 15 ജിബി ഡേറ്റയ്ക്ക് വില 59 രൂപയും കാലാവധി 15 ദിവസവും. 30 ജിബി ഡേറ്റയ്ക്ക് വില 69 രൂപയും കാലാവധി 30 ദിവസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.