Sections

സൗജന്യ തൊഴില്‍ മേള

Friday, Jul 22, 2022
Reported By MANU KILIMANOOR

ജൂലൈ 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തില്‍ പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകള്‍. ബ്രാഞ്ച് മാനേജര്‍, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ സെയില്‍സ് ഓഫീസര്‍ തസ്തികകളിലേക്കാണ് തൊഴില്‍മേള.

ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇന്‍ഷുറന്‍സ് മേഖലയിലുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30നും 45നും മധ്യേ. ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇന്‍ഷുറന്‍സ് മേഖലയിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 30 നും മധ്യേ. ജൂനിയര്‍ സെയില്‍സ് ഓഫീസര്‍ തസ്തികയില്‍ പ്ലസ്ടു അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ  ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 18നും-55നും മധ്യേ.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ (സ്ത്രീ/പുരുഷന്‍) ജൂലൈ 25നകം https://forms.gle/wj4ZFXkThDpGTCz38  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും യോഗ്യതയ്ക്കനുസരിച്ച് ഇന്റര്‍വ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റര്‍വ്യൂ ദിവസം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 'National Career Service Centre for SC/STs, Trivandrum' എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/8304009409 എന്ന ഫോണ്‍ നമ്പറിലോ ഈ ഓഫീസുമായി ബന്ധപ്പെടണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.