Sections

സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം 

Thursday, Sep 01, 2022
Reported By MANU KILIMANOOR

60 വയസ്സിനു മുകളിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍പെട്ടവര്‍ക്ക് അപേക്ഷ നല്‍കാം

 

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വയോ മധുരം പദ്ധതി 2022 - 23 ലേക്ക് അപേക്ഷ ക്ഷണിച്ചു. suneethi.sjd.kerala.gov.in എന്ന് വെബ്‌സൈറ്റ് മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.60 വയസ്സിനു മുകളിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍പെട്ടവര്‍ക്ക് അപേക്ഷ നല്‍കാം.മുന്‍ വര്‍ഷങ്ങളില്‍ ഗ്ലൂക്കോമീറ്റര്‍ ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ :0484245377


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.