- Trending Now:
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ വഴുതക്കാട് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 6 ദിവസത്തെ സൗജന്യ സംരംഭകത്വ വികസനപരിശീലന പരിപാടി മേയ് 4 ന് ആരംഭിക്കും. 18 നും 45 നും ഇടയ്ക്കു പ്രായമുള്ള ജില്ലയിലെ ഗ്രാമ-അര്‍ധനഗര നിവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് മേയ് 3 ചൊവ്വാഴ്ച നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം.
സ്കോച് ദേശീയ അവാർഡ് കെ. എഫ്.സിക്ക് ; സംരംഭക പ്രോത്സാഹനത്തിനു തികഞ്ഞ കയ്യടി ... Read More
നല്ല സംരംഭകരാകാന്‍ വേണ്ട കഴിവുകള്‍, മാര്‍ക്കററ് കണ്ടെത്തല്‍, മാര്‍ക്കററ് സര്‍വെ, സംരംഭകര്‍ക്കുളള ബാങ്കുകളിലെ വിവിധ വായ്പാപദ്ധതികള്‍, പ്രോജക്ട് തയാറാക്കല്‍, വിലയിരുത്തല്‍, അക്കൗണ്ടിംഗ്, സിബില്‍ മാനദണ്ഡങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ളാസെടുക്കും. തുടര്‍ന്ന് വിവിധ തൊഴിലുകളിലെ സ്‌കില്‍ പരിശീലനത്തിനും സൗകര്യമുണ്ട്.
ചെറുകിട സംരംഭകര്‍ക്ക് കുറഞ്ഞ പലിശയില്‍ ലഭിക്കുന്ന വായ്പ; വിശദാംശങ്ങള്‍ അറിയാം... Read More
പരിശീലന ശേഷം സര്‍ക്കാര്‍ സബ്സിഡിയുള്ള വിവിധ വായ്പാ പദ്ധതികളിലൂടെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഒറ്റയ്ക്കോ കൂട്ടയോ സ്വന്തം സംരംഭം ആരംഭിക്കാം.താല്‍പര്യമുളളവര്‍ക്ക് 0471- 2322430 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുകയോ https://forms.gle/Zu9SWaCrBdNbhZkN8 എന്ന ലിങ്കില്‍ അപേക്ഷസമര്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.