Sections

ആത്മവിശ്വാസം വർധിപ്പിക്കുവാൻ സഹായിക്കുന്ന നാല് സ്റ്റെപ്പുകൾ

Monday, Nov 06, 2023
Reported By Soumya
Confidence

നിരവധി ആളുകളുടെ വലിയ പ്രശ്നമാണ് ആത്മവിശ്വാസക്കുറവ്. ആത്മവിശ്വാസക്കുറവ് കാരണം ആൾക്കാരോട് ഇടപഴക്കുവാനോ, ജോലിയിൽ സാമർത്ഥ്യകാരൻ ആകുവാനോ, പ്രശ്നങ്ങളെയോ, പ്രതിസനികളെയോ തരണം ചെയ്യുവാൻ കഴിയാതെ വരുന്ന നിരവധി ആളുകൾ ഉണ്ട്. ഇത് കുടുംബജീവിതത്തിനെയും, സാമൂഹ്യ ജീവിതത്തെയും, ജോലിയെയും ബാധിക്കുന്ന ഒരു കാര്യമാണ്. ആത്മവിശ്വാസക്കുറവ് മാറ്റുവാൻ വേണ്ടി നിരവധി കാര്യങ്ങൾ ലോക്കൽ എക്കണോമിയിൽ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ ആത്മവിശ്വാസം വർധിപ്പിക്കുവാൻ വേണ്ടി അഞ്ച് സ്റ്റെപ്പുകളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഈ നാല് സ്റ്റെപ്പുകളും നിങ്ങൾ ജീവിതത്തിൽ അനുശാസിച്ചു കഴിഞ്ഞാൽ ആത്മവിശ്വാസം വർദ്ധിക്കുന്നതായി നിങ്ങൾക്ക് സ്വയം മനസ്സിലാക്കാൻ സാധിക്കും.

  • മീറ്റിങ്ങിന് പോകുന്ന സമയത്ത് മുൻ സീറ്റിൽ ഇരിക്കുക. പലപ്പോഴും പല ആളുകളും കല്യാണം, പള്ളി അമ്പലം അല്ലെങ്കിൽ മറ്റു ഫംഗ്ഷനുകൾ എല്ലാം ബാക്കിൽ പോയി ഇരിക്കുന്ന ഒരു ശീലമുണ്ട്. ഫ്രണ്ടിൽ ഇരുന്നാൽ എന്തോ പ്രശ്നം സംഭവിക്കും എന്നപോലെ എല്ലാവരും ബാക്ക് സീറ്റുകളിലാണ് ഇരിക്കാറുള്ളത്. എന്നാൽ ഇനി മുതൽ മുന്നിൽ ഇരിക്കുന്ന ആളുകൾ ആവുക. നിങ്ങളുടെ ആത്മവിശ്വാസത്തിൽ കാര്യമായ മാറ്റം വരും.
  • മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കുന്ന ശീലം ഉണ്ടാവുക. പലപ്പോഴും കണ്ണിൽ നോക്കി സംസാരിക്കുവാൻ എല്ലാവർക്കും മടിയാണ്. ധൈര്യപൂർവ്വം മറ്റുള്ളവരുടെ കണ്ണിൽ നോക്കി സംസാരിക്കുക. ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കുകയാണെങ്കിൽ നിങ്ങൾക്ക് അവരെ വരുതിയിലാക്കാൻ സാധിക്കും. നിങ്ങൾ പറയുന്നത് അയാൾ വിശ്വസിക്കും. പലപ്പോഴും നിങ്ങൾ പറയുന്ന കാര്യം ശരിയാണെങ്കിൽ അത് അയാളുടെ മുഖത്ത് നോക്കി പറയാനുള്ള നിങ്ങളുടെ ഭയപ്പാട് അവർക്ക് നിങ്ങളോടുള്ള സംശയത്തിനിടയാക്കും. നിങ്ങൾ മറ്റൊരാളുടെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ നിങ്ങൾ അവരിലേക്ക് പകരുന്ന സന്ദേശം ഞാൻ സത്യസന്ധനും, ഉന്നതനും ആണ് എനിക്ക് ഭയം ഇല്ല, ഞാൻ ആത്മവിശ്വാസമുള്ള ആളാണ് എന്നൊക്കെയാണ്.
  • ശരിയായ രീതിയിൽ നടക്കുക. പലപ്പോഴും ആത്മവിശ്വാസം കുറഞ്ഞ ആളുകൾ കൂനിപ്പിടിച്ചു, തല കുനിച്ച് നടക്കാറുണ്ട്. നട്ടെല്ല് നിവർത്തി തല ഉയർത്തി നടക്കാൻ തുടങ്ങുകയാണെങ്കിൽ സ്വാഭാവികമായും ആത്മവിശ്വാസം നിങ്ങളിൽ വർദ്ധിക്കും.
  • പുഞ്ചിരിയോടെ കൂടി സംസാരിക്കുക. സംസാരിക്കുന്ന സമയത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് സംസാരിക്കുക. ആ സംസാരത്തിന്റെ രീതിയും ഭാവവും തീർച്ചയായും മാറും. ഏതൊരു കാര്യം പറയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരാൾ മനോഹരമായി സംസാരിക്കുവാൻ കഴിയും. മറുപടി പറയുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ചാൽ എതിർ വശത്ത് നിൽക്കുന്നയാൾ അത് വ്യക്തമായി ശ്രദ്ധിച്ചു കേൾക്കും. അതിനുപകരം മുഖം കറുപ്പിച്ചു മസിൽ പിടിച്ചു സംസാരിക്കുന്ന ഒരാളെ സംശയത്തോടു കൂടിയെ കാണുകയുള്ളൂ. നിങ്ങൾ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ കേൾക്കാൻ അവർക്ക് താല്പര്യം വരും. നമുക്ക് എല്ലാവർക്കും ഫ്രീയായി നൽകാൻ പറ്റുന്ന ഒന്നാണ് ചിരി. പുഞ്ചിരിക്കുന്ന സമയത്ത് ഒരു മികച്ച ഭാവം അറിയാതെ തന്നെ ഉണ്ടാകും.

ഈ നാല് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ അനുവർത്തിക്കുകയാണെങ്കിൽ ആത്മവിശ്വാസം താനേ നിങ്ങളിൽ ഉണ്ടാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.