Sections

സമൃദ്ധമായ ജീവിതത്തിന്റെ നാല് നിർണായക ഘടകങ്ങൾ

Saturday, Sep 28, 2024
Reported By Soumya
Four Pillars of a Prosperous Life - Health, Family, Wealth, and Social Success

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് സമൃദ്ധമായ ജീവിതം ഉണ്ടാക്കുക എന്നത്. അതിനുവേണ്ടി എല്ലാവരും കഠിനമായി പരിശ്രമിക്കുന്നു. പക്ഷേ എന്താണ് സമൃദ്ധി എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പരിശോധിക്കുന്നത്.സമൃദ്ധി എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത് മറ്റൊരാളെ കാണുമ്പോൾ അതൊരു കോടീശ്വരൻ ആണെങ്കിൽ അയാളെപ്പോലെ തനിക്കും സമ്പത്ത് ഉണ്ടാകണം അല്ലെങ്കിൽ മറ്റൊരാൾക്ക് ഉള്ളതുപോലെ വലിയ കാറും ബംഗ്ലാവും ഒക്കെ തനിക്കും ഉണ്ടാകണം ഇതിനെയാണ് സമൃദ്ധിയായി ജീവിക്കുക എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത്. സമൃദ്ധമായ ജീവിതം എന്നു പറയുന്നത് ഇതല്ല പല ഘടകങ്ങൾ കൂടി ചേർന്നതാണ് സമൃദ്ധമായ ജീവിതം എന്നു പറയുന്നത്.

ആരോഗ്യകരമായ സമൃദ്ധി

ആരോഗ്യകരമായ സമൃദ്ധിയാണ് ഏറ്റവും വലിയ സമൃദ്ധിയായി കണക്കാക്കപ്പെടുന്നത്. പല ആളുകളും ഇന്ന് ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ആരോഗ്യം. പല ആളുകളും മറ്റുള്ളവരുടെ പണവും മറ്റും കണ്ട് അതുപോലെ വേണമെന്ന് ആഗ്രഹിക്കുന്നു. ചിലപ്പോൾ ഈ പറഞ്ഞ സമ്പത്ത് ഉണ്ടാക്കിയ ആളുകൾക്ക് ആരോഗ്യകരമായ സമൃദ്ധി ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക സമൃദ്ധി ആസ്വദിക്കാൻ കഴിയാത്തവരും ആയിരിക്കും. ഏറ്റവും ആദ്യം മനുഷ്യന് ഉണ്ടാകേണ്ടത് ആരോഗ്യസമൃദ്ധിയാണ്. നിങ്ങൾക്കുണ്ടായ ആരോഗ്യ സമൃദ്ധിയിൽ ദൈവത്തോട് എപ്പോഴും നന്ദിയുള്ളവരായിരിക്കണം.

കുടുംബ സമൃദ്ധി

നിങ്ങളുടെ കുടുംബത്തിൽ നിങ്ങളോടൊപ്പം ഉള്ള ആളുകൾ നേരെയല്ല എങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല. ഉദാഹരണമായി ഒരു പണക്കാരന്റെ വീട്ടിൽ അയാൾക്ക് നല്ല ആരോഗ്യ സമൃദ്ധിയുണ്ട് സാമ്പത്തിക സമൃദ്ധിയുണ്ട് പക്ഷേ കുടുംബത്തിൽ ഒപ്പമുള്ളവർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ആണെങ്കിൽ അയാൾക്ക് എന്തുണ്ടായിട്ടും കാര്യമില്ല. കുടുംബ സമൃദ്ധിയാണ് രണ്ടാമതായി ഒരാൾക്ക് ഉണ്ടാകേണ്ടത്. കുടുംബത്തിന്റെ കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കുക അമ്മയുടെയും മക്കളുടെയും ഭാര്യയുടെയും ഒക്കെ കാര്യങ്ങൾ പരസ്പരം സഹകരിച്ചും സഹായിച്ചും ചെയ്തു കൊണ്ട് ജീവിക്കാൻ ശ്രമിക്കുക. മികച്ച കുടുംബ സമൃദ്ധി എല്ലാവർക്കും ആവശ്യമായ ഒരു കാര്യമാണ്.

സാമ്പത്തിക സമൃദ്ധി

സമ്പത്ത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.നല്ല ആരോഗ്യമുണ്ട് നല്ല കുടുംബമാണ് സമ്പത്തും കൂടെ ഉണ്ടെങ്കിൽ മാത്രമേ സമ്യദ്ധി പൂർത്തിയാവുകയുള്ളൂ.സാമ്പത്തിക സമൃദ്ധി കുടുംബത്തിൽ എല്ലാവരും ചേർന്ന് പരിശ്രമിച്ചു കഴിഞ്ഞാൽ ഉണ്ടാക്കാവുന്ന ഒരു കാര്യമാണ്. അതിനുവേണ്ടി പദ്ധതികളും പ്ലാനുകളും തയ്യാറാക്കി പോസിറ്റീവായി പ്രവർത്തിച്ചുകഴിഞ്ഞാൽ കിട്ടുക തന്നെ ചെയ്യും.

സാമൂഹിക സമൃദ്ധി

ഈ മൂന്ന് കാര്യങ്ങളും ലഭിച്ചു കഴിയുമ്പോൾ സ്വാഭാവികമായി നിങ്ങൾക്ക് ലഭിക്കുന്ന ഒന്നാണ് സാമൂഹിക സമൃദ്ധി. സാമൂഹികപരമായിട്ടുള്ള അംഗീകാരവും പദവികളും മറ്റുള്ളവരെ സഹായിക്കുമ്പോൾ ഉണ്ടാകേണ്ടതുമായ ഒരു കാര്യമാണ് സാമൂഹിക സമൃദ്ധി. സാമൂഹിക സമൃദ്ധി ഉണ്ടാകുന്നതിന് വേണ്ടി നിങ്ങൾക്കുണ്ടാകുന്ന സമ്പത്തിന്റെയും, ആരോഗ്യത്തിന്റെയും കുറച്ചു മറ്റുള്ളവർക്ക് സേവനത്തിന് വേണ്ടി കൂടി ഉപയോഗിക്കുമ്പോൾ ആണ് സാമൂഹിക സമൃദ്ധി ഉണ്ടാകുന്നത്. മറ്റുള്ളവർക്ക് ഇല്ലാത്തതായ പാർപ്പിടം വസ്ത്രം എന്നിവയൊക്കെ നൽകി സഹായിക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ സാമൂഹിക സമൃദ്ധിയും ലഭിക്കും.

ഈ നാല് സമൃദ്ധികളും നേടിയെടുത്തു കൊണ്ടുള്ള ഒരു ജീവിതമാണ് ഒരാൾ ലക്ഷ്യം വയ്ക്കേണ്ടത്. ഈ നാലു സമൃദ്ധികളും ചേർന്ന് കഴിഞ്ഞാൽ അയാളുടെ ജീവിതം ധന്യമായ ജീവിതമാണ് എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.