Sections

ജീവിത വിജയത്തിനും സന്തോഷത്തിനും സഹായകരമായ നാല് പ്രധാന ഘടകങ്ങൾ

Sunday, Dec 01, 2024
Reported By Soumya
The Four Pillars of Life: Physical, Mental, Social, and Spiritual Growth

ജീവിതത്തിൽ നിങ്ങളെ വളരെയധികം സഹായിക്കുന്ന നാല് പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ നാല് കാര്യങ്ങളെ സംരക്ഷിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ അപാരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഭൗതികം, മാനസികം, സാമൂഹികം, ആധ്യാത്മികം എന്നിവയാണ് നാല് കാര്യങ്ങൾ. ഇവയെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

1 ഭൗതികം

ഭൗതികമായ കാര്യങ്ങൾ രണ്ടാണ്.

  1. ആരോഗ്യം
  2. സമ്പത്
ആരോഗ്യം

ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ വേറെ ഒന്നും ലഭ്യമല്ല. ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യം. ആരോഗ്യമില്ലാത്ത ശരീരത്തിനെ കൊണ്ട് മറ്റൊന്നും ചെയ്യാൻ സാധിക്കുകയില്ല. സമ്പത്ത്. സമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നോക്കിയാൽ, സമ്പത്തില്ലാതെ നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല.

2 മാനസികം

മാനസികത്തിൽ വരുന്നത് നിങ്ങളുടെ അറിവുകൊണ്ട് നേടിയെടുക്കുന്ന കാര്യങ്ങളാണ്. അറിവുകൊണ്ട് നേടിയെടുക്കുന്ന കാര്യങ്ങൾ രണ്ട് തരത്തിലുണ്ട്.

അക്കാഡമിക് അറിവും അതുപോലെ തന്നെ അനൗപചാരികമായി ലഭിക്കുന്ന അറിവും. ഈ രണ്ട് അറിവുകളും വളരെ പ്രധാനപ്പെട്ടതാണ്.

3 സാമൂഹ്യപരമായ കഴിവ്

നിങ്ങൾക്ക് മറ്റുള്ളവരോട് സ്നേഹമുണ്ടാകുക, അവരെ ബഹുമാനിക്കുക, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്,നിങ്ങളുടെ പെരുമാറ്റം ഇവയെല്ലാം സാമൂഹ്യപരമായ കഴിവിൽ വരുന്നതാണ്.

[ഹെലികോപ്റ്റർ പാരന്റിങ്: കുട്ടികളുടെ സ്വാതന്ത്ര്യവും സ്വയം തീരുമാന ശേഷിയും നഷ്ടപ്പെടുന്നുവോ?]

4 ആത്മീയം

ആത്മീയം എന്നുപറഞ്ഞാൽ ദൈവീകതയെന്നു മാത്രമല്ല . നിങ്ങൾ സ്വയം അറിയുക, സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക, ജീവിതത്തിൽ സേവനം ചെയ്യുക, ഇതെല്ലാം ആത്മീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

ഇവ നാലു കാര്യവും നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പ്രധാനപ്പെട്ട നാല് തൂണുകളാണ്.ഇതിൽ ഒന്നുമാത്രം ഉണ്ടായിട്ട് കാര്യമില്ല. ഈ നാല് കാര്യങ്ങളും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കണം. ഇതിലെ ഒന്ന് വീക്ക് ആണെങ്കിൽ ബാക്കി മൂന്ന് കാര്യങ്ങൾ കൊണ്ട് നമുക്ക് ഒരു പ്രയോജനവുമില്ല എന്നാണ് പറയാറുള്ളത്. അതുകൊണ്ട് നിങ്ങൾ ജീവിതത്തിൽ ഈ നാല് കാര്യങ്ങൾ നേടാൻ വേണ്ടി പരിശ്രമിക്കണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.