നിങ്ങളുടെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.
- ചിന്ത
- സംസാരരീതി
- ആവർത്തിച്ചു പറയുന്ന കാര്യങ്ങൾ
- എന്ത് കാര്യമാണ് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് അതിനെ എപ്പോഴും വിശ്വലൈസേഷൻ നടത്തുക.
ഈ നാല് കാര്യങ്ങളും നിങ്ങൾ ജീവിതത്തിൽ എല്ലാ ദിവസവും പാലിക്കേണ്ട കാര്യങ്ങളാണ്.
- ഇതിൽ ഒന്നാമത്തെ കാര്യമായ ചിന്തകളെ നിയന്ത്രിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചിന്തയാണ് എല്ലാത്തിനും അടിസ്ഥാനം. ഒരു കാര്യം രണ്ടുപ്രാവശ്യം സൃഷ്ടിക്കപ്പെടുന്നതായി പറയുന്നുണ്ട്. ആദ്യം മനസ്സിൽ ചിന്തയായി സൃഷ്ടിക്കപ്പെടുന്നു രണ്ടാമത് അത് യാഥാർത്ഥ്യമായി സൃഷ്ടിക്കപ്പെടുന്നു. ഇതുപോലെ ചിന്തകളാണ് എല്ലാത്തിന്റെയും അടിസ്ഥാനം.ചിന്തകളെ ശക്തമായി നിയന്ത്രിക്കുവാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകണം. ശരിയായ ചിന്തകൾ എപ്പോഴും നിങ്ങളിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കണം.എപ്പോഴും ചിന്തകളെ പോസിറ്റീവായി കൊണ്ടുവരുവാനുള്ള ശ്രമം ഉണ്ടാകണം.എല്ലാവർക്കും ബോധമനസ്സ് ഉപബോധമനസ്സ് എന്നീ രണ്ട് കാര്യങ്ങൾ ഉള്ളത് അറിയാമായിരിക്കും. ഉപബോധ മനസ്സിൽ ചിന്തകൾ കൊണ്ടുവന്നു കഴിഞ്ഞാൽ അത് യാഥാർത്ഥ്യമാകും എന്ന കാര്യം നിങ്ങൾക്കറിയാവുന്നതാണ്. ബോധ മനസ്സിനെ അനുകരിക്കുക എന്നതാണ് ഉപബോധമനസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ബോധപൂർവ്വം ചിന്തകൾ പോസിറ്റീവായി കഴിഞ്ഞു ഉപബോധമനസ്സ് അറിയാതെ തന്നെ അത് യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കും. അത് ഒരു ദിവസം രണ്ട് ദിവസമോ കൊണ്ട് സംഭവിക്കുന്നതല്ല.ശരിക്കും പറഞ്ഞാൽ മനുഷ്യന് മൾട്ടി ടാസ്കിങ് ഒരിക്കലും പാടില്ല.മനുഷ്യന് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതുപോലെതന്നെ ചിന്തകളും വളരെ പ്രധാനപ്പെട്ടതാണ്.ഒരേ സമയം ഒരേ ചിന്തകൾക്ക് മാത്രമേ പ്രസക്തിയുള്ളൂ. നിങ്ങൾക്ക് നെഗറ്റീവ് ചിന്തകളും പോസിറ്റീവ് ചിന്തകളും കാണും. ഇതിൽ ഏത് ചിന്തയാണ് നിങ്ങൾ എടുക്കേണ്ടത് അത് തീർച്ചയായും പോസിറ്റീവ് ചിന്ത തന്നെയാണ്. പോസിറ്റീവ് ചിന്തകൾ മാത്രം തിരഞ്ഞെടുത്തു കഴിഞ്ഞാൽ വളരെ ഗുണകരമായി അതിനെ കൊണ്ട് എത്തിക്കാൻ കഴിയും. ഇതിന് പകരം നെഗറ്റീവ് ചിന്തകൾ കൊണ്ടുവരാൻ ശ്രമിച്ചു കഴിഞ്ഞാൽ നിങ്ങളുടെ സ്ഥിരോത്സാഹവും കഴിവും ഒക്കെ കുറഞ്ഞുകൊണ്ടിരിക്കും. അതിനുപകരം ആവർത്തിച്ച് ആവർത്തിച്ച് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിന്തകൾ മനസ്സിൽ കൊണ്ടു വരാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
- രണ്ടാമത്തെ കാര്യമാണ് ശ്രദ്ധയോടുകൂടി മാത്രം സംസാരിക്കുക എന്നത്. നിങ്ങൾ ഉപയോഗിക്കുന്ന പദങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. എനിക്ക് കഴിവില്ല എന്നുള്ള നിരന്തരമായ പറച്ചിൽ കൊണ്ട് നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകും.ഉദാഹരണമായി പ്രസംഗിക്കുവാൻ അവസരം കിട്ടിക്കൊണ്ടിരിക്കുന്ന ആളാണെന്നിരിക്കട്ടെ പക്ഷേ എനിക്ക് |പ്രസംഗിക്കാൻ കഴിയില്ല എനിക്ക് വേദി കണ്ടാൽ പേടിയാണ് ഞാൻ തലകറങ്ങി വീഴും എന്നുള്ള നിരന്തരമായ പറച്ചിലും ചിന്തയും തന്നെ അത് പുറത്ത് പറയുകയും ചെയ്തുകഴിഞ്ഞാൽ സ്വാഭാവികമായും നിങ്ങൾ അങ്ങനെയായി മാറും. അതിനുപകരം എനിക്ക് പ്രസംഗിക്കാൻ കഴിയും എല്ലാവർക്കും സാധിക്കുമെങ്കിൽ എനിക്ക് എന്തുകൊണ്ട് കഴിയില്ല അതിനുള്ള കഴിവ് ഞാൻ നേടുമെന്ന് സ്വയം പറയുകയും അതിനു വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകളാണ് ചെയ്യേണ്ടത് എന്ന് ആലോചിക്കുകയും മറ്റുള്ളവരിൽ നിന്ന് നിർദ്ദേശങ്ങൾ തേടുകയും ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് അതിന് വേണ്ടി തയ്യാറാകുവാനും പ്രസംഗിക്കുവാനും കഴിയും.
- മൂന്നാമത്തെ കാര്യമാണ് ആവർത്തിച്ചുള്ള സംസാരം. ശരിക്കും ഇത് മന്ത്രങ്ങൾ ആണെന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. അഫർമേഷൻസ് എന്നും ഇതിനെ പറയാറുണ്ട് ജീവിതത്തിൽ ആവർത്തിച്ച് അഫർമേഷൻസ് പറയുന്നത് അത് നിങ്ങൾക്ക് തന്നെ വരുവാൻ ഇടയാക്കും. അഫർമേഷൻ നിങ്ങൾ മോശമായ കാര്യങ്ങളാണ് പറയുന്നതെങ്കിൽ എനിക്ക് ഒന്നും സാധിക്കില്ല ഈ ലോകം ശരിയല്ല എന്ന് എനിക്കൊരു കഴിവുകളും ഇല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ ആ തരത്തിലുള്ള ഒരാളായി മാറും. ഇതിനു പകരം എനിക്ക് കഴിവുണ്ട് ഈ ലോകം വളരെ നല്ലതാണ് മനോഹരമായ നല്ല ആളുകളുമുണ്ട് എന്നുള്ള തരത്തിൽ സംസാരിക്കുകയാന്നെങ്കിൽ അഫർമേഷൻസ് മനസ്സിൽ കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകും.ജീവിതത്തിൽ കൂടുതൽ സംസാരിക്കുന്ന കാര്യങ്ങൾ വളരെ പോസിറ്റീവ് ആയ തരത്തിലുള്ളത് പറയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നല്ല അഫർമേഷൻസ് പറയുകയും വീട്ടിൽ പല സ്ഥലങ്ങളിൽ നല്ല അഫർമേഷൻ എഴുതി വയ്ക്കുകയും ചെയ്യുന്നത് വളരെ ഗുണം ചെയ്യും.
- അടുത്ത വളരെ പ്രധാനപ്പെട്ട കാര്യമാണ് വിഷ്വലൈസേഷൻ നടത്തുക എന്നത്. നിരന്തരമായി മോശം കാര്യങ്ങളാണ് നിങ്ങൾ മനസ്സിൽ വിശ്വലൈസേഷൻ നടത്തുന്നതെങ്കിൽ നിങ്ങൾക്ക് അത്തരത്തിലുള്ള സംഭവങ്ങൾ ആകും ജീവിതത്തിൽ ഉണ്ടാവുക.
അതിനുപകരം നല്ല കാര്യങ്ങൾ വിശ്വലൈസേഷൻ ചെയ്യുന്നത് മനസ്സിൽ കാണുന്നത് നിങ്ങളെ നല്ല ജീവിതവും സാഹചര്യങ്ങളിലും കൊണ്ടെത്തിക്കുക.
വിശ്വാസം: ജീവിത വിജയത്തിന്റെ അടിത്തറ... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.