മനുഷ്യ ജീവിതത്തിൽ അറിവ് നേടിയാൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അറിവ് നേടിയതുകൊണ്ടു മാത്രം കാര്യമില്ല അറിവിനെ ശരിയായി ഉപയോഗിക്കുവാനും പഠിക്കണം. അറിവ് നേടൽ എന്ന പ്രക്രിയ ജീവിതാവസാനം വരെ മനുഷ്യൻ ചെയ്യേണ്ട ഒരു കാര്യമാണ്. സോക്രട്ടീസിനെക്കുറിച്ച് പറയുന്നത് മരിക്കുന്നതിന് തൊട്ട് മുൻപ് വരെ പഠിക്കാൻ വേണ്ടി ആഗ്രഹിച്ച ആളായിരുന്നു എന്നതാണ്. അതുപോലെ മഹാന്മാരായിട്ടുള്ള ആൾക്കാരെല്ലാവരും ജീവിതകാലം അവസാനം വരെ പുതിയ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുവാൻ വേണ്ടി, അറവ് സമ്പാദിച്ചു കൊണ്ടിരിക്കുക എന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവർ ആയിരുന്നു. അതുപോലെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പല പല അറിവുകളും നേടണം. അറിവ് നേടാനായി പ്രധാനപ്പെട്ട നാലു വഴികളാണ് ഉള്ളത്. ആ വഴികളെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുക. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുകയാണെങ്കിൽ അതുവഴി നിങ്ങൾക്ക് ധാരാളം അറിവുകൾ ലഭിക്കും. പൊതുവേ മനുഷ്യർക്ക് എല്ലാവർക്കും പറയുവാനാണ് ഇഷ്ടം കേൾക്കാൻ താല്പര്യം കുറവാണ്. സാധാരണ പറയാറുണ്ട് എല്ലാവർക്കും ഒരു വായും രണ്ട് ചെവിയുമാണ് ഉള്ളതെന്ന്. ഒരു വായിലൂടെ പറയുവാനും രണ്ട് ചെവിയിലൂടെ കേൾക്കുവാനും അതുകൊണ്ട് ഉദ്ദേശിക്കുന്നത് പറയുന്നതിന്റെ ഇരട്ടി കേൾക്കാൻ തയ്യാറാകണം എന്നാണ്. ഇന്ന് കേൾക്കാനായി നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങൾ നല്ല കാര്യങ്ങൾ അറിവ് നേടാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഉദാഹരണമായി youtube വഴി ധാരാളം നല്ല അറിവുകൾ ലഭിക്കുന്നുണ്ട്. അതുപോലെതന്നെ തെറ്റായ അറിവുകളും ഇതുവഴി ലഭിക്കുന്നുണ്ട്. ഇങ്ങനെ കേൾക്കുവാനുള്ള ശീലം ഉണ്ടെങ്കിൽ അറിവ് തീർച്ചയായും വർദ്ധിക്കും.
- വാദപ്രതിവാദങ്ങൾ നടത്തുന്നതും മോശമായ ഒരു കാര്യമല്ല. പലരും വിചാരിക്കുന്നത് വാദപ്രതിവാദങ്ങൾ നടത്തുന്നതാണ് എല്ലാ പ്രശ്നത്തിനും കാരണം എന്ന്. എന്നാൽ അത് അങ്ങനെയല്ല പോസിറ്റീവായി വാദപ്രതിവാദങ്ങൾ നടത്തുന്നത് യാതൊരു പ്രശ്നവുമില്ല. വാദ പ്രതിവാദങ്ങൾ നടത്തുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളോ അടച്ചാക്ഷേപിക്കുകയോ നിങ്ങളുടെ വാദം ജയിക്കുന്നതിന് വേണ്ടി എന്തും ചെയ്യാം എന്നുള്ള രീതിയും ആകരുത്. ഇങ്ങനെ വാദ പ്രതിവാദങ്ങൾ നടത്തുന്ന സമയത്ത് ധാരാളം അറിവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
- നല്ല പുസ്തകങ്ങൾ വായിക്കുക. വായനയുടെ പ്രാധാന്യം വളരെ വലുതാണ്. പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയ വഴിയും നമുക്ക് പലതും കണ്ടം കേട്ടും പഠിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തുക. ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി തയ്യാറാവുക അതിലൂടെ നിരവധി അറിവുകൾ നിങ്ങൾക്ക് ലഭിക്കും. അങ്ങനെ വായിക്കുമ്പോഴും കേൾക്കുമ്പോഴും തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ നല്ല അറിവുകൾ സമ്പാദിക്കാൻ കഴിയുന്നവ ആയിരിക്കണം.
- നാലാമത്തെതാണ് ഏറ്റവും പ്രധാനം മൂന്ന് രീതിയിലും കിട്ടിയ അറിവുകളെ സ്വയം പരിശോധിച്ച് നോക്കുക. സ്വയം ചിന്തനം ചെയ്തു നോക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ് .എല്ലാ അറിവുകളും നമുക്ക് ആവശ്യമുള്ളതല്ല. ആവശ്യമില്ലാത്തവയെ മാറ്റാൻ തയ്യാറാകണം. മെയിലിലുള്ളതുപോലെ സ്പാം എന്ന ഓപ്ഷനിൽ കൂടി നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ കളയുവാൻ വേണ്ടി തയ്യാറാകണം. ഇതിനുവേണ്ടി നല്ല ചിന്തനം അത്യാവശ്യമാണ്. വായിച്ചതൊക്കെ അല്പസമയം ചിന്തിച്ചു നോക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. വായിച്ചതോ,കണ്ടതോ,കേട്ടതോ ആയിട്ടുള്ള കാര്യങ്ങൾ പുനർ നിർവചനം നടത്തി അത് എഴുതി നോക്കുന്നത് ചിന്തിക്കുന്നതിന് വളരെ സഹായകരമാണ്. നല്ല ചിന്തിച്ച് അതിനെ മലനം ചെയ്തു ധ്യാനാവസ്ഥയിൽ കൊണ്ട് എത്തിക്കുകയാണെങ്കിൽ അത് നിങ്ങളെ സ്വാംശീകരിക്കും. അങ്ങനെ ധ്യാന അവസ്ഥയിൽ നല്ല ഗുണങ്ങൾ കൊണ്ട് എത്തിച്ചു കഴിഞ്ഞാൽ നിങ്ങൾ ജീവിതത്തിൽ നല്ല കാര്യങ്ങളാണ് ചിന്തിക്കുന്നതെങ്കിൽ നല്ല കാര്യങ്ങൾ സംഭവിക്കും. മോശമായ കാര്യങ്ങളാണ് നിങ്ങൾ ധ്യാനിക്കുന്നത് എങ്കിൽ മോശം അവസ്ഥയിൽ എത്തുകയും ചെയ്യും.ധ്യാനം എന്നത്കൊണ്ട് കൂടുതൽ സമയം ശ്രദ്ധിക്കൂ എന്നതാണ് ഇവിടെ അർത്ഥമാക്കുന്നത്. ഇങ്ങനെ അറിവുകൾ കിട്ടിയത് കൊണ്ട് മാത്രം കാര്യമില്ല ജീവിതത്തിലേക്ക് പകർത്തുകയും ഇങ്ങനെ പകർത്തുന്ന സമയത്താണ് അറിവുകൾ കൊണ്ട് ഗുണം ഉണ്ടാകുന്നത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഒഴിവ് കഴിവുകൾ പറയുന്നതിന് കാരണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.