- Trending Now:
അദാനി ഗ്രൂപ്പും ടെലികോം രംഗത്തേക്ക് കടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്
രാജ്യത്ത് നടക്കുന്ന ഫൈവ് ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ സമയം അവസാനിക്കുന്നതുവരെ അപേക്ഷ സമര്‍പ്പിച്ചത് നാല് കമ്പനികള്‍ മാത്രം. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, എന്നിവയ്ക്കുപുറമെ ഒരു കമ്പനി കൂടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ കമ്പനി ഏതെന്ന് വ്യക്തമല്ലെങ്കിലും ഇത് അദാനി ഗ്രൂപ്പിന്റെ ഒരു കമ്പനിയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായ ഗൗതം അദാനിയും 5 ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതായി ഇന്നാണ് വാര്‍ത്ത വന്നത്. അദാനി ഗ്രൂപ്പും ടെലികോം രംഗത്തേക്ക് കടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിലവിലെ ടെലികോം കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും അദാനി ഗ്രൂപ്പിന്റെ കടന്നുവരവ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതേക്കുറിച്ച് ഇതുവരെ അദാനി ഗ്രൂപ്പ് പ്രതികരിച്ചി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.