Sections

എന്താണ് 10:7:4:1 ഫോർമുല? സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നർ ഇത് മനസിലാക്കിയിരിക്കണം

Sunday, Jan 07, 2024
Reported By Admin
Sales Men

സെയിൽസിലുള്ള ഒരു ഫോർമുലയാണ് 10:7:4:1. ഇത് സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർ എപ്പോഴും ഓർക്കേണ്ട ഒരു ഫോർമുലയാണ്. ഇതിന്റെ അർത്ഥത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
10 കസ്റ്റമറിനെ കാണാൻ തയ്യാറായി കഴിഞ്ഞാൽ അതിൽ 7 പേർ മാത്രമേ നിങ്ങൾ പറയുന്നത് കേൾക്കാൻ തയ്യാറാവുകയുള്ളൂ.

ഏഴ് പേർ കേൾക്കാൻ തയ്യാറാകുന്ന സമയത്ത് ഏഴുപേരിൽ നിന്ന് 4 പേർ ആയിരിക്കും പ്രോഡക്ടിനെക്കുറിച്ച് മികച്ച അഭിപ്രായം പറയുന്നത്. അവർ നിങ്ങളുടെ പ്രോഡക്റ്റ് വളരെ ഇഷ്ടപ്പെട്ടു എന്ന തരത്തിൽ സംസാരിക്കും. പക്ഷേ ആ നാല് പേരിൽ നിന്നും ഒരാൾ മാത്രമേ പ്രോഡക്റ്റ് വാങ്ങുകയുള്ളൂ. ബാക്കി മൂന്നുപേർ എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് അതിൽ നിന്ന് പിന്മാറാനാണ് സാധ്യത. സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്ന ചില ആളുകൾ സെയിൽസ് ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞ് നിരാശരാകാറുണ്ട്. ഈ ഫോർമുല ഓർക്കുകയാണെങ്കിൽ തന്നെ ആ വിഷമം നിങ്ങൾക്ക് മാറും.

10 പേരെ കാണുന്നതിൽ ഒരാൾ മാത്രമാണ് കസ്റ്റമറാകാൻ സാധ്യതയുള്ളത്. അത് ഏറ്റവും മികച്ച രീതിയിൽ പ്രസന്റേഷന് വേണ്ടി തയ്യാറായി 10 പേരോട് സംസാരിക്കുമ്പോഴാണ് ഏഴുപേർ എങ്കിലും കേൾക്കാൻ തയ്യാറാക്കുന്നത്. അതിൽനിന്ന് പിന്നീട് നാലുപേർ ആവുകയും പിന്നീട് അത് ഒരാളിൽ അവസാനിക്കുകയും ചെയ്യുന്നു. ഇത് ഒരു പ്രകൃതി സ്വഭാവമാണ്. ചിലപ്പോൾ ഇതിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാം. ബൈ പ്രാക്ടീസ് വഴി ഇതിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. സാധാരണ നിലയിൽ ആവറേജ് നോക്കുകയാണെങ്കിൽ 10 പേരിൽ ഒരാൾക്ക് മാത്രമാണ് സെയിൽ നടത്താൻ സാധിക്കുന്നത്. അതുകൊണ്ട് സെയിൽസിൽ എല്ലാ ആളുകളിലും സെയിൽസ് നടത്താൻ സാധിക്കുന്നില്ല എന്ന പരാതി സെയിൽസ്മാൻമാർ പറയേണ്ട കാര്യമില്ല. അതിനുപകരം നിങ്ങൾ 10 എന്നുള്ളതിന് പകരം കൂടുതൽ ആളുകളെ കാണാൻ വേണ്ടി ശ്രമിക്കുക. കൂടുതൽ പ്രസന്റേഷന് വേണ്ടി തയ്യാറായി കൊണ്ട് കാണാൻ വേണ്ടി ശ്രമിക്കുക. അങ്ങനെ കസ്റ്റമറുടെ എണ്ണത്തിൽ സ്വാഭാവികമായും വർദ്ധനവ് ഉണ്ടാക്കാൻ സാധിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.